ജി 20 ഉച്ചകോടി; യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

പതിനെട്ടാമത് ജി 20 ഉച്ചകോടിയില്‍ ഇന്ത്യയിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. മൂന്നു വര്‍ഷത്തിനുശേഷമാണ് അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്.
ജെറ്റ് എന്‍ജിന്‍ കരാര്‍, പ്രിഡേറ്റര്‍ ഡ്രോണ്‍ കരാര്‍, 5 ജി, 6 ജി സ്‌പെക്ട്രം, സിവില്‍ ന്യൂക്ലിയര്‍ മേഖലയിലും നൂതന സാങ്കേതിക വിദ്യയിലുള്ള സഹകരണം തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ച നടന്നത്. ചര്‍ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ അത്താഴവിരുന്നിലും ജോ ബൈഡന്‍ പങ്കെടുത്തു.
ചര്‍ച്ച ക്രിയാത്മകമായിരുന്നെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡല്‍ഹിയിലെ ഭാരത് മണ്ഡപം കണ്‍വെന്‍ഷന്‍ സെന്ററില്‍ സെപ്റ്റംബര്‍ ഒന്‍പത്, 10 തീയതികളിലാണ് ജി 20 ഉച്ചകോടി. യു.കെ പ്രധാനമന്ത്രി ഋഷി സുനാക് അടക്കമുള്ള നിരവധി നേതാക്കള്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. ജി 20 ഉച്ചകോടി നടക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here