Advertisement

തെരഞ്ഞെടുപ്പ് ഫലം കൃത്യതയോടെ, സമഗ്രമായി; ട്വന്റിഫോറിന്റെ മാജിക്ക് സ്‌ക്രീനിൽ

September 8, 2023
Google News 1 minute Read
puthuppally election 2023 24 youtube live

തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ ട്വന്റിഫോർ. ഇടവേളകളില്ലാതെ രാവിലെ 6 മണി മുതൽ തന്നെ ലൈവ് ആരംഭിച്ചു. ആദ്യ ഫലം ഏറ്റവും ആധികാരികമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതിയിലാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. ( puthuppally election 2023 24 youtube live )

രാവിലെ 8 മണി മുതൽ ബസേലിയസ് കോളജിൽ വോട്ടെണ്ണൽ ആരംഭിക്കും. കൗണ്ടിംഗ് ഉദ്യോഗസ്ഥർ എത്തിച്ചേർന്നിട്ടുണ്ട്.

1,28,535 പേരാണ് പുതുപ്പള്ളിയിൽ വിധിയെഴുതിയത്. ഇതിൽ സ്ത്രീവോട്ടർമാരാണ് കൂടുതൽ. 64,455 പേർ സ്ത്രീകളും 64,078 പേർ പുരുഷന്മാരും രണ്ട് പേർ ട്രൻസ്ജൻഡറുമാണ്. രാവിലെ 9 മണിയോടെ തന്നെ ആദ്യ ഫലസൂചനകൾ എത്തി തുടങ്ങും.

വോട്ടെണ്ണുന്നതിനായി 20 മേശകളാണ് ക്രമീകരിച്ചിരിക്കുന്നത്. 14 മേശകളിൽ വോട്ടിംഗ് യന്ത്രം സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് മേശകളിൽ തപാൽ വോട്ടും ഒരു മേശയിൽ സർവീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടക്കുക. ആദ്യ റൗണ്ടിൽ എണ്ണുക 20,000 ത്തോളം വോട്ടുകളാണ് എണ്ണുക. ഒന്ന് മുതൽ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടിൽ എണ്ണുന്നത്.

വോട്ടെണ്ണൽ ക്രമം പഞ്ചായത്ത് അനുസരിച്ച് : അകലക്കുന്നം, കൂരോപ്പട, മണർക്കാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം.

Story Highlights: puthuppally election 2023 24 youtube live

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here