പടക്കത്തിൻ്റെ ശബ്ദം കേട്ട് പേടിച്ച് വിദേശ സഞ്ചാരി ഹോട്ടലിൻ്റെ രണ്ടാം നിലയിൽ നിന്ന് ചാടി; കയ്യും രണ്ട് കാലും ഒടിഞ്ഞു

ജയ്പൂരിൽ പടക്കത്തിൻ്റെ ശബ്ദം കേട്ട് പേടിച്ച് വിദേശസഞ്ചാരി ഹോട്ടലിൻ്റെ രണ്ടാം നിലയിൽ നിന്ന് ചാടി. ജയ്പൂരിലെ ജവഹർ സർക്കിളിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. വീഴ്ചയിൽ 33കാരനായ നോർവീജിയൻ പൗരൻ ഫിൻ വെറ്റിലിൻ്റെ ഒരു കയ്യും രണ്ട് കാലുകളും ഒടിഞ്ഞു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വ്യാഴാഴ്ചയാണ് ഇയാൾ ജയ്പൂരിലെത്തി ന്യൂ എയർപോർട്ട് റെസിഡൻസി ഹോട്ടലിൽ മുറിയെടുത്തത്. അന്ന് രാത്രി ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി സമീപത്തെ അമ്പലത്തിൽ പടക്കം പൊട്ടിക്കുന്നത് കേട്ട് ഭയന്ന ഇയാൾ രണ്ടാം നിലയിൽ നിന്ന് താഴെ ചാടി. വീഴ്ചയിൽ ഇയാൾക്ക് സാരമായി പരുക്ക് പറ്റുകയായിരുന്നു.
പടക്കം പൊട്ടിക്കുന്ന സമയത്ത് താൻ ഉറക്കമായിരുന്നു എന്നും മുറിയിൽ ആരോ വെടിവെക്കുന്നു എന്നാണ് ശബ്ദം കേട്ടപ്പോൾ തനിക്ക് തോന്നിയതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Highlights: Scared firecrackers sound tourist jumps hotel building
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here