Advertisement

‘പെട്ടി കെട്ടിക്കോളൂ ജാക്കും ജില്ലും; എൽഡിഎഫിന് പുതിയ ചുരുക്കെഴുത്ത് കണ്ടുപിടിക്കണം’: സ്വപ്ന സുരേഷ്

September 8, 2023
Google News 5 minutes Read

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ചാണ്ടി ഉമ്മന് ആശംസകൾ നേർന്ന് സ്വപ്ന സുരേഷ്. കന്നിയങ്കത്തിൽ മികച്ച നേട്ടം കൊയ്ത ചാണ്ടി ഉമ്മനും അവർ ആശംസ അറിയിച്ചിട്ടുണ്ട്. എൽഡിഎഫ് എന്നതിന് പുതിയ ചുരുക്കെഴുത്ത് കണ്ടുപിടിക്കണമെന്നും എന്തായാലും പെട്ടി കെട്ടിക്കോളൂ ജാക്ക് ആൻഡ് ജിൽ എന്നും ഫേസ്ബുക്കിൽ കുറിക്കുന്നു.(Swapna Suresh against LDF Puthupally Byelection)

Read Also: നേതൃനിരയിലേക്ക് തലയുയർത്തി തന്നെ ചാണ്ടി ഉമ്മൻ, നെഞ്ചോട് ചേർത്ത് പുതുപ്പള്ളി!

ഇംഗ്ലിഷ് റൈം ആയ ജാക്ക് ആൻഡ് ജില്ലിന്റെ ഭാഗങ്ങൾ അവർ സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ ഉദ്ധരിക്കുന്നുണ്ട്. അന്തരിച്ച ഉമ്മൻ ചാണ്ടി സാർ ദൈവത്തിന്റെ വലതുഭാഗത്തിരുന്ന് പുതുപ്പള്ളിയുടെ വിജയം ആസ്വദിക്കുന്നുണ്ടാകുമെന്നും അവർ കുറിച്ചു.

സ്വപ്‌ന സുരേഷ് ഫേസ്ബുക്കിൽ കുറിച്ചത്

പുതുപ്പള്ളി നിവാസികൾക്കെല്ലാം അഭിനന്ദനങ്ങൾ!
മിസ്റ്റർ ചാണ്ടി ഉമ്മൻ നിങ്ങൾക്ക് ഹാറ്റ്സ് ഓഫ് 👏!
ജനം എല്ലാം മനസ്സിലക്കുന്നു എന്ന് ഇപ്പോൾ വീണ്ടും അറിയുന്നു..
എൽഡിഎഫ് – പുത്തൻ ചുരുക്കെഴുത്ത് കണ്ടു പിടിക്കണം ഏന്തയലും
പെട്ടി കെട്ടികൊള്ളു ജാക്കും ജിലും…..
Jack and Jill went up the hill. To fetch a pail of water; Jack fell down and broke his crown, and Jill came tumbling after……… കെട്ടിട്ടുണ്ടോ?????
വൈകി. ഉമ്മൻ ചാണ്ടി സർ (സലാം) താങ്കൾ ഭഗവാന്റെ വലതു വശത്ത് ഇരുന്ന് പുതുപ്പള്ളിയുടെ വിജയം ആസ്വദിക്കുന്നതായി എനിക്ക് തോന്നുന്നു..

Story Highlights: Swapna Suresh against LDF Puthupally Byelection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here