Advertisement

തക്കാളിക്ക് കിലോ നാലുരൂപ; റോഡിൽ തള്ളി കർഷകർ

September 8, 2023
Google News 1 minute Read

വില കുത്തനെ കുറഞ്ഞതോടെ തക്കാളി റോഡിൽ തള്ളി കർഷകർ. ആന്ധ്ര പ്രദേശിലെ കുർണൂലിലാണ് കർഷകർ തക്കാളി റോഡിൽ തള്ളിയത്. നിലവിൽ തക്കാളി കിലോയ്ക്ക് നാലു രൂപയാണ് വില. കിലോ 300 രൂപ വരെയെത്തിയിരുന്ന തക്കാളി വിറ്റ് കർഷകർ കോടീശ്വരന്മാരായിരുന്നു.

നിലവിലെ വിലയിൽ തൊഴിലാളികൾക്ക് കൂലി കൊടുക്കാനോ അടിസ്ഥാന സാധനങ്ങൾ വാങ്ങാനോ കഴിയിയുന്നില്ലെന്ന് കർഷകർ പറഞ്ഞു.

ദിവസങ്ങൾക്കു മുൻപ് തക്കാളി വില 6 രൂപയിലെത്തിയിരുന്നു. കുതിച്ചുയർന്ന തക്കാളി വില സാധാരണക്കാർക്ക് മാത്രമല്ല ഗവൺമെന്റിനും വെല്ലുവിളിയായിരുന്നു. തക്കാളി മോഷ്ടാക്കളെ ഭയന്ന് കാവൽക്കാരെ വരെ ഏർപ്പെടുത്തിയ വാർത്തകളും പലയിടങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്തു.

Story Highlights: Tomatoes dumped road price 4 per kg

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here