‘സാറിന്റെ മകനെ ഞങ്ങള്‍ എല്ലാവരും ജയിപ്പിച്ചു’; ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പൊട്ടിക്കരഞ്ഞ് ശശികുമാര്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ വന്‍ വിജയത്തിന് പിന്നാലെ നിരവധി പേരാണ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറിയില്‍ എത്തുന്നത്. ഇതിനിടെയണ് വൈക്കം സ്വദേശി ശശി കുമാറിന്റെ വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തിയ ശശി കുമാര്‍ നിറകണ്ണുകളോടെ ചാണ്ടി ഉമ്മന്റെ വിജയം പറയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.
‘സാറിന്റെ മകന്‍ ജയിച്ചു കേട്ടോ, ഞങ്ങളെല്ലാവരും സാറിന്റെ മകനെ ജയിപ്പിച്ചു. എനിക്ക് മാത്രം ആരുമില്ല സാറേ. ഇനിയിപ്പോള്‍ സാറിന്റെ മകന്‍ ഉണ്ട്. എന്റെ അനിയന്‍ കുട്ടനായി ഞാന്‍ കാണുവ. സാറിന് സന്തോഷമായല്ലോ അല്ലേ’ ശശി കുമാര്‍ നിറകണ്ണുകളോടെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയ്ക്ക് മുന്നില്‍ പറയുന്നു.
ഭിന്നശേഷിക്കാരനായ ശശികുമാറിന് സഞ്ചരിക്കാന്‍ സ്വന്തമായ വാഹനം അനുവദിച്ച് നല്‍കിയത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ വിയോഗവാര്‍ത്തയറിഞ്ഞപ്പോള്‍ തന്നെ ശശികുമാര്‍ വൈക്കത്ത് നിന്ന് പുതുപ്പള്ളിയില്‍ എത്തിയിരുന്നു. ഉമ്മന്‍ചാണ്ടി സാറിന് പകരം ദൈവത്തിന് എന്നെ വിളിച്ചൂടായിരുന്നോ എന്നായിരുന്നു അന്ന് ശശികുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതികരിച്ചിരുന്നത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെ 37,719 വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ പരാജയപ്പെടുത്തിയത്. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് ലീഡ് നേടിയാണ് വിജയമുറപ്പിച്ചത്. ഇത് അപ്പയുടെ 13-ാം വിജയമെന്ന് ചാണ്ടി ഉമ്മന്‍. അപ്പയെ സ്നേഹിച്ച പുതുപ്പള്ളിക്കാരുടെ വിജയമാണ്. നിങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഞാന്‍ ഭംഗം വരുത്തില്ല.ജനങ്ങള്‍ അവരുടെ തീരുമാനം അറിയിച്ചു. വോട്ടര്‍മാരോടുള്ള നന്ദി അറിയിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
Story Highlights: Video of Sasikumar on Oommen Chandy tomb after Puthuppally By-election result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here