Advertisement

എല്‍ജെഡി-ആര്‍ജെഡി ലയന സമ്മേളനം ഒക്ടോബറില്‍; മന്ത്രിസഭയില്‍ പ്രാതിനിധ്യം ആവശ്യപ്പെടും

September 9, 2023
Google News 1 minute Read
LJD-RJD merger conference will held on October

അനിശ്ചിതത്വത്തിനൊടുവില്‍ എല്‍ ജെ.ഡി- ആര്‍.ജെ.ഡി ലയനം ഒക്ടോബറില്‍. ലയനത്തിന് സംസ്ഥാന കൗണ്‍സിലില്‍ അംഗീകാരം നല്‍കി. ലയന സമ്മേളനം അടുത്ത മാസം രണ്ടാം വാരം കോഴിക്കോട് നടക്കും.ലയന തീരുമാനം ഈ മാസം 25 നകം ജില്ലാ കമ്മിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്യും. മന്ത്രിസഭയില്‍ പ്രാതിനിധ്യം വേണമെന്ന് എല്‍ഡിഎഫിനോട് ആവശ്യപ്പെടാന്‍ ഇന്ന് ചേര്‍ന്ന എല്‍.ജെഡി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ ആര്‍ ജെ ഡി യുടെ പ്രാധാന്യം കണക്കിലെടുത്താണ് എല്‍ ജെ ഡി യുടെ പുതിയ നീക്കം. ലയന തീരുമാനം ഈ മാസം 25നകം തന്നെ ജില്ലാ കമ്മറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്യും. ഒക്ടോബറില്‍ കോഴിക്കോട് നടക്കുന്ന ലയന സമ്മേളനത്തില്‍ തേജസ്വി യാദവ് അടക്കമുള്ള ദേശീയ നേതാക്കള്‍ പങ്കെടുക്കും. അതോടൊപ്പം സംസ്ഥാന മന്ത്രിസഭയില്‍ പ്രാതിനിധ്യം വേണമെന്ന് എല്‍ ഡി എഫിനോട് ആവശ്യപ്പെടാന്‍ ഇന്ന് കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ തീരുമാനമെടുത്തു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

നേരത്തെ ജനതാദള്‍ എസുമായി ലയിക്കാന്‍ ആലോചനകള്‍ നടന്നെങ്കിലും ജെ ഡി എസ് കേന്ദ്ര നേതൃത്വത്തിന്റെ ബി ജെ പി ബന്ധത്തിന്റെ പേരില്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഇരു പാര്‍ട്ടികളുടെയും ദേശീയ നേതൃത്വങ്ങള്‍ ചര്‍ച്ച നടത്തിയാണ് ഒന്നിക്കാന്‍ ധാരണയായത്. ലയനത്തിനോട് പാര്‍ട്ടിക്കകത്ത് അതൃപ്തി ഇല്ലാത്തതും നടപടികള്‍ വേഗത്തിലാക്കി.

Story Highlights: LJD-RJD merger conference will held on October

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here