Advertisement

ബംഗ്ലാദേശിനെ തകര്‍ത്തു; സാഫ് അണ്ടര്‍ 16 കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ

September 10, 2023
Google News 7 minutes Read
SAFF U-16 Championship

സാഫ് അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ബംഗ്ലാദേശിനെ ഏകപക്ഷീയമായ രണ്ടു ഗോളിന് തകര്‍ത്താണ് ഇന്ത്യ സാഫ് കപ്പ് സ്വന്തമാക്കിയത്. മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ ഇന്ത്യ യുവനിര ആദ്യ ഗോള്‍ നേടി ബംഗ്ലാദേശിനെ വിറപ്പിച്ചു.(India Beat Bangladesh in Final to Win SAFF U-16 Championships)

ഭാരത് ലൈരന്‍ജാം ആണ് ഇന്ത്യയ്ക്കായി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയിലാണ് ഇന്ത്യയുടെ രണ്ടാം ഗോള്‍ എത്തുന്നത്. 74-ാം മിനിറ്റില്‍ ലെവിസ് സാങ്മിന്‍ലുനാണ് ഗോള്‍ നേടിയത്. അവസാന ഘട്ടത്തില്‍ ബംഗ്ലാദേശ് കനത്ത ആക്രമണം നടത്തിയെങ്കിലും ഇന്ത്യന്‍ പ്രതിരോധം അതെല്ലാം നിഷ്ഫലമാക്കുകയായിരുന്നു.

മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദ് ഇന്ത്യന്‍ അണ്ടര്‍ 16 പരിശീലകനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടൂര്‍ണമെന്റായിരുന്നു ഇത്. ടൂര്‍ണമെന്റില്‍ എതിരാളികള്‍ക്ക് വല കുലുക്കാന്‍ അവസരം നല്‍കാതെ 12 ഗോളുകളാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഈ വര്‍ഷത്തെ സീനിയര്‍ സാഫ് കിരീടവും ഇന്ത്യക്കായിരുന്നു.

Story Highlights: India Beat Bangladesh in Final to Win SAFF U-16 Championships

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here