ടീം ഇന്ത്യയുടെ ഉയര്‍ച്ചത്താഴ്ച്ചകള്‍ കണ്ട ഇഗോ സ്റ്റിമച്ച്

ലോക കപ്പ് യോഗ്യത റൗണ്ടില്‍ ജൂണ്‍ 11ന് ഖത്തറിനെതിരായ ഗ്രൂപ്പ് എ മത്സരത്തില്‍ 2-1ന് പരാജയപ്പെട്ടതാണ് നീണ്ട കാലയളവില്‍ കോച്ചായിരുന്ന ഇഗോര്‍ സ്റ്റിമച്ചിന് പുറത്തേക്കുള്ള വഴി തുറന്നത്. ഖത്തറിനോട് പരാജയപ്പെട്ടതോടെ ലോക കപ്പ് യോഗ്യത മത്സരങ്ങളുടെ മൂന്നാം റൗണ്ട് കാണാതെ ഇന്ത്യ പുറത്തായിരുന്നു. മത്സരം ജയിച്ചിരുന്നെങ്കില്‍ കുവൈത്തിനെ മറികടന്ന് ഇന്ത്യയ്ക്ക് മൂന്നാം റൗണ്ടിലെത്താന്‍ സാധിക്കുമായിരുന്നു. ഇതാണ് തോല്‍വിയോടെ ഇല്ലാതായത്. മാത്രമല്ല ഇഗോ സ്റ്റിമച്ച് പരിശീലക സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഫിഫ റാങ്കിങില്‍ ഇന്ത്യയുടെ സ്ഥാനം 101 ആയിരുന്നു. അദ്ദേഹം പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങുമ്പോഴാകട്ടെ 121-ാം സ്ഥാനത്താണ് ഇന്ത്യ. സ്റ്റിമാച്ചിനു കീഴില്‍ കഴിഞ്ഞവര്‍ഷം ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ ആദ്യ നൂറിനുള്ളില്‍ ഇടം പിടിച്ചിരുന്നു. ഇന്റര്‍കോണ്ടിനന്റല്‍ കപ്പ്, ത്രിരാഷ്ട്ര ടൂര്‍ണമെന്റ്, സാഫ് ചാമ്പ്യന്‍ഷിപ്പ് എന്നിവയിലെ ഇന്ത്യയുടെ മികച്ച പ്രകടനമാണ് റാങ്കിങ് ഉയര്‍ച്ച കാരണമായത്. എന്നാല്‍ പുതിയ വര്‍ഷം ഇന്ത്യക്ക് നേട്ടങ്ങള്‍ ആവര്‍ത്തിക്കാനായില്ല.
2019 മെയ് 15ന് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന് പകരമാണ് ഇഗോര്‍ സ്റ്റിമാച്ച് എന്ന ക്രൊയേഷ്യക്കാരന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിക്കപ്പെടുന്നത്. ചുമതല ഏറ്റെടുക്കുമ്പോള്‍ ഫിഫ റാങ്കിങില്‍ ഇന്ത്യ നൂറ്റിയൊന്നാം സ്ഥാനത്ത് ആയിരുന്നു. തുടര്‍ന്ന് നീണ്ട അഞ്ച് വര്‍ഷത്തിനിടെ 53 മത്സരങ്ങളില്‍ നിന്നായി 19 വിജയം 14 സമനില 20 തോല്‍വി. ഈ മത്സരങ്ങളിലെല്ലാം കൂടി ഇന്ത്യ 71 ഗോള്‍ നേടിയപ്പോള്‍ 76 ഗോള്‍ വഴങ്ങി. വിജയ സാധ്യത ശതമാനം നോക്കിയാല്‍ 35.8 ഉം. അതായത് കളിച്ച മത്സരങ്ങളില്‍ കൂടുതലും തോല്‍വിയറിഞ്ഞു. എന്നാല്‍ ഒരിടവേളയില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഏഷ്യയില്‍ തീരെ ചെറുതല്ലാത്ത മുന്നേറ്റങ്ങളുമുണ്ടാക്കി. രണ്ടുതവണ സാഫ് കപ്പ് നേടി. ഓരോ തവണ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിലും ത്രിരാഷ്ട്ര ടൂര്‍ണമെന്റിലും കിരീട നേട്ടമുണ്ടായി. നിലവില്‍ അവസാനത്തെ എട്ട് മത്സരങ്ങളില്‍ ജയമില്ല. ഇഗോ സ്റ്റിമാച്ചിന് ഇനിയും രണ്ടുവര്‍ഷത്തെ കരാര്‍ അവശേഷിക്കുന്നുണ്ട്. എങ്കിലും കോച്ചിനെ വേണ്ട എന്ന നിലപാടി അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. മൂന്ന് കോടി രൂപ നഷ്ടപരിഹാരം നല്‍കി അമ്പത്തിയാറുകാരനായ സ്റ്റിമച്ചിനെ പുറത്താക്കുമ്പോള്‍ ഫിഫ റാങ്കിംഗില്‍ ഇന്ത്യ നൂറ്റി ഇരുപത്തിയൊന്നാം സ്ഥാനത്താണെന്നുള്ളതാണ് സങ്കടകരമായ വസ്തുത.
Story Highlights : Igor Stimac was sacked as Indian football coach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here