Advertisement

‘മോനെ കണ്ടിട്ട് എത്ര നാളായി, കെട്ടിപ്പിടിച്ച് അലിയുമ്മ’; കുശലാന്വേഷണങ്ങൾ തിരക്കി പിണറായി വിജയൻ

September 10, 2023
Google News 2 minutes Read

മുഖ്യമന്ത്രി പിണറായി വിജയൻ നാട്ടിലെത്തിയപ്പോൾ കെട്ടിപ്പിടിച്ച് കുശലാന്വേഷണം നടത്തുന്ന അണ്ടല്ലൂര്‍ കടവ് സ്വദേശി അലിയുമ്മയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പിണറായി കളരി ആന്‍ഡ് ആയുര്‍വ്വേദ ചികിത്സാ കേന്ദ്രത്തിന്റെ കെട്ടിട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.(pictures of aliyumma with pinarayi vijayan went viral)

Read Also: നേതൃനിരയിലേക്ക് തലയുയർത്തി തന്നെ ചാണ്ടി ഉമ്മൻ, നെഞ്ചോട് ചേർത്ത് പുതുപ്പള്ളി!

‘മോനെ കണ്ടിട്ട് എത്ര നാളായി’ എന്നു ചോദിച്ചാണു അലിയുമ്മ പിണറായിയെ കെട്ടിപ്പിടിച്ചത്. പിണറായി നാട്ടിൽ പൊതുപരിപാടികൾക്ക് എത്തുമ്പോഴൊക്കെ അലിയുമ്മ കാണാനെത്താറുണ്ട്.‘മോനെ കണ്ടിട്ട് എത്ര നാളായി, ഒന്ന് കെട്ടിപ്പിടിക്കട്ടെ’ എന്നായിരുന്നു മുഖ്യമന്ത്രിയെ കണ്ടയുടൻ അലിയുമ്മയുടെ പ്രതികരണം. ഇതുകേട്ടു ചിരിയോടെ നിന്ന മുഖ്യമന്ത്രി അലിയുമ്മയോടു കുശലാശ്വേഷണത്തിനും സമയം അലിയുമ്മയോടു കുശലാശ്വേഷണത്തിനും സമയം കണ്ടെത്തി.

Story Highlights: pictures of aliyumma with pinarayi vijayan went viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here