മലപ്പുറം എടവണ്ണയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

മലപ്പുറം എടവണ്ണ വടശ്ശേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ വഴിക്കടവ് മണിമൂളി സ്വദേശി യൂനസ് സലാം (42) ആണ് മരിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേർ നിസാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം.
റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. സംഭവസ്ഥലത്ത് പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു വരുകയാണ്.
Story Highlights: Auto rickshaw accident; One died in malappuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here