പുലി ചത്തതില്‍ വനംവകുപ്പ് ചോദ്യം ചെയ്ത കര്‍ഷകന്‍ മരിച്ച സംഭവം: ആത്മഹത്യയെന്ന് സ്ഥിരീകരണം

പാലക്കാട് മംഗലം ഡാമില്‍ പുലി ചത്ത സംഭവത്തില്‍ വനം വകുപ്പ് നിരന്തരം ചോദ്യം ചെയ്തിരുന്ന ഗൃഹനാഥന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കവിളുംപാറ സ്വദേശിയായ സജീവാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.കേസില്‍ പ്രതിയാകുമെന്ന ആശങ്കയില്‍ സജീവ് വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കര്‍ഷകന്റെ മൃതദേഹവുമായി മംഗലം ഡാം ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. ( Farmer questioned by forest department over the death of a tiger suicide)
ഇന്നലെ ഉച്ചകഴിഞ്ഞാണ് കവിളുംപാറ സ്വദേശിയായ സജീവിനെ റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കാണ്ടെത്തിയത്. ഇന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് വിഷം ശരീരത്തില്‍ ചെന്നാണ് മരണമെന്ന് കണ്ടെത്തിയത്.പലതവണ വനം വകുപ്പ് ചോദ്യം ചെയ്തതില്‍ സജീവ് വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.
Read Also: നേതൃനിരയിലേക്ക് തലയുയർത്തി തന്നെ ചാണ്ടി ഉമ്മൻ, നെഞ്ചോട് ചേർത്ത് പുതുപ്പള്ളി!
വനംവകുപ്പ് നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷകന്റെ മൃതദ്ദേഹവുമായി മംഗലംഡാം ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 11നാണ് ഓടംതോട്ടെ റബ്ബര്‍ തോട്ടത്തില്‍ പുലിയുടെ ജഡം കണ്ടെത്തിയത്.
Story Highlights: Farmer questioned by forest department over the death of a tiger suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here