Advertisement

ജെയ്കിനും ഗീതുവിനും ആണ്‍കുഞ്ഞ് പിറന്നു

September 12, 2023
Google News 2 minutes Read
Baby boy for Jaick C. Thomas and Geethu

സിപിഐഎം നേതാവും ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗവുമായ ജെയ്ക് സി തോമസിനും ഭാര്യ ഗീതുവിനും ആണ്‍കുഞ്ഞ് പിറന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ഗീതു കുഞ്ഞിന് ജന്മം നല്‍കിയത്. (Baby boy for Jaick C Thomas and Geethu)

വട്ടിയൂര്‍കാവ് എംഎല്‍എ വികെ പ്രശാന്ത് ഫേസ്ബുക്കിലൂടെ ജെയ്കിനും ഗീതുവിനും അഭിനന്ദനം അറിയിച്ചിരുന്നു. സിഎംഎസ് കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ ജെയ്കും ഗീതുവും 2019ലാണ് വിവാഹിതരാകുന്നത്.

Read Also: നേതൃനിരയിലേക്ക് തലയുയർത്തി തന്നെ ചാണ്ടി ഉമ്മൻ, നെഞ്ചോട് ചേർത്ത് പുതുപ്പള്ളി!

പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജെയ്കിന്റെ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ഗര്‍ഭിണിയായ ഗീതുവിനെതിരെ സൈബര്‍ അധിക്ഷേപം നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. പൂര്‍ണ ഗര്‍ഭിണിയായ ഗീതുവിനെതിരായി മോശമായ പദപ്രയോഗങ്ങള്‍ നടത്തുന്നുവെന്നായിരുന്നു ആരോപണങ്ങള്‍. അധിക്ഷേപ പോസ്റ്റുകള്‍ക്കെതിരെ ഗീതു പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Story Highlights: Baby boy for Jaick C. Thomas and Geethu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here