Advertisement

കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ട സംഭവം; മൃതദേഹമേറ്റുവാങ്ങാതെ ബന്ധുക്കള്‍

September 12, 2023
Google News 2 minutes Read
Forest department watcher killed in elephant attack Relatives Protest

വയനാട് വെള്ളമുണ്ടയില്‍ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ മരിച്ച സംഭവത്തില്‍ ബന്ധുക്കളുടെ പ്രതിഷേധം. മാനന്തവാടി മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുന്നിലാണ് ബന്ധുക്കള്‍ പ്രതിഷേധിക്കുന്നത്. മതിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നാണ് ബന്ധുക്കളുടെ തീരുമാനം. തഹസില്‍ദാറും എഡിഎമ്മും പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയാണ്.

തൃശൂര്‍ അതിരപ്പിള്ളി വാഴച്ചാലിലുണ്ടായ കാട്ടാന ആക്രമണത്തിലാണ് വനംവകുപ്പ് വാച്ചര്‍ക്ക് കൊല്ലപ്പെട്ടത്. പെരിങ്ങല്‍കുത്ത് കോളനി നിവാസിയായ ഇരുമ്പന്‍ കുമാരന്‍ (55) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. പച്ചിലകുളം കരടിപ്പാറ പ്രദേശത്ത് വച്ചാണ് വനംവകുപ്പ് വാച്ചര്‍ക്ക് നേരെ കാട്ടാന ആക്രമണം. കൊല്ലതിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറാണ് ഇരുമ്പന്‍ കുമാരന്‍.

Story Highlights: Forest department watcher killed in elephant attack Relatives Protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here