Advertisement

പിണറായി വിജയൻ്റെ ഐശ്വര്യം വി ഡി സതീശൻ എന്ന ബോർഡ് വെക്കേണ്ട സാഹചര്യമാണ് കേരളത്തിൽ; വി.മുരളീധരന്‍

September 12, 2023
Google News 2 minutes Read

പിണറായി വിജയനും മകളും നിയമനടപടി സ്വീകരിക്കാത്തത് മടിയിൽ കനമുള്ളതുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സഭയിൽ എന്ത് പറഞ്ഞാലും വി ഡി സതീശനും കൂട്ടരും മിണ്ടില്ല. പിണറായി വിജയൻ്റെ ഐശ്വര്യം വി ഡി സതീശൻ എന്ന ബോർഡ് വെക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മുരളീധരൻ വിമർശിച്ചു.(v muraleedharan against vd satheesan and pinarayi)

ആരോപണങ്ങൾ അപമാനകരമാണെങ്കിൽ കോടതിയെ സമീപിച്ച് അവ നീക്കം ചെയ്യാൻ ശ്രമിക്കണം. മാസപ്പടി വിവാദത്തിൽ വസ്തുതകൾക്ക് പകരം കേന്ദ്ര സർക്കാരിൻ്റെ വേട്ടയാടലാണെന്നു പറഞ്ഞു രക്ഷപെടാൻ ആണ് സഭയിൽ മുഖ്യമന്ത്രിയുടെ ശ്രമം. കോടതികളെ സമീപിക്കാൻ മുഖ്യമന്ത്രിയോ മകളോ ബന്ധപ്പെട്ടവരോ തയാറാകുന്നില്ല. ഈ പരാമർശങ്ങൾ അപമാനകരമാണ് എന്ന് പറഞ്ഞ് കോടതിയെ സമീപിക്കാം.

Read Also: നേതൃനിരയിലേക്ക് തലയുയർത്തി തന്നെ ചാണ്ടി ഉമ്മൻ, നെഞ്ചോട് ചേർത്ത് പുതുപ്പള്ളി!

കരാറിൻറെ അടിസ്ഥാനത്തിൽ സിഎംആര്‍എല്‍ കമ്പനിക്ക് എന്ത് സേവനം നൽകിയെന്ന് വ്യക്തതയില്ല.എന്ത് ആവശ്യത്തിനുള്ള ഏത് സോഫ്റ്റ്വെയർ ആണ് കമ്പനി ഉപയോഗിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിക്കാൻ തയാറാണോയെന്ന് മുരളീധരന്‍ ചോദിച്ചു.

Story Highlights: v muraleedharan against vd satheesan and pinarayi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here