Advertisement

സിബാഹി അക്രഡിറ്റേഷന്‍ നേടി അബീര്‍ മെഡിക്കല്‍ സെന്റര്‍ ബവാദി ബ്രാഞ്ച്

September 13, 2023
Google News 1 minute Read
Abeer Medical Center Bawadi Branch got CBAHI accreditation

അബീര്‍മെഡിക്കല്‍ സെന്റര്‍, ബവാദി ബ്രാഞ്ച് സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ അക്രഡിറ്റേഷന്‍ ഓഫ് ഹെല്‍ത്ത്കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ (സിബാഹി) അംഗീകാരം മികച്ച സ്‌കോറോട് കൂടി നേടി.

സൗദി അറേബ്യയിലെ ആശുപത്രികള്‍ക്കും മെഡിക്കല്‍ സെന്ററുകള്‍ക്കും അവരുടെ മികവിന്റെ അടിസ്ഥാനത്തില്‍ അംഗീകാരം നല്‍കുന്ന സ്ഥാപനമാണ് സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ അക്രഡിറ്റേഷന്‍ ഓഫ് ഹെല്‍ത്ത്കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്.

സൗദിയിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ കീഴിലുള്ള ആശുപത്രികളും, മെഡിക്കല്‍ സെനറ്ററുകളും മുന്‍പും ഈ അംഗീകാരം നേടിയിട്ടുണ്ട്, ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ഹസന്‍ ഗസ്സാവി ആശുപത്രിയും മക്കയില്‍ പ്രവര്‍ത്തിക്കുന്ന സൗദി നാഷണല്‍ ആശുപത്രിയും, റിയാദില്‍ അബീര്‍ ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് മെഡിക്കല്‍ സെന്ററുകളും മുന്‍പ് സിബാഹി അക്രഡിറ്റേഷന്‍ ലഭിച്ചിരുന്നു.

Story Highlights: Abeer Medical Center Bawadi Branch got CBAHI accreditation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here