കുട്ടികള്‍ക്ക് എച്ച്പിവി വാക്‌സിന്‍ നല്‍കുമെന്ന് ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം

12 മുതല്‍ 13 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്‌സിന്‍ (എച്ച്.പി.വി വാക്‌സിന്‍) നല്‍കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പാപ്പിലോമ വൈറസാണ് സെര്‍വിക്കല്‍ കാന്‍സറിന് കാരണമാകുന്നത്. വാക്സിന്‍ അവതരിപ്പിക്കുന്നതിനും അതുമായി ബന്ധപ്പെട്ട കാന്‍സര്‍ രോഗങ്ങള്‍ തടയുന്നതിനുമുള്ള പരിശീലന ശില്‍പശാല ഉദ്ഘാടനം ചെയ്യവെ പൊതുജനാരോഗ്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. എലാല്‍ അലവിയാണ് ഇക്കാര്യം അറിയിച്ചത്.
‘ഹ്യൂമന്‍ പാപ്പിലോമ വൈറസ് മൂലമുണ്ടാകുന്ന കാന്‍സര്‍ തടയല്‍’ എന്ന പ്രമേയത്തില്‍ നടന്ന ശില്‍പശാലയില്‍ രോഗപ്രതിരോധത്തിനാവശ്യമായ വാക്‌സിനുകളുടെ ഉപയോഗം സംബന്ധിച്ച് ചര്‍ച്ച നടന്നു. ദേശീയ പ്രതിരോധ കുത്തിവെപ്പ് പരിപാടിയില്‍ വാക്‌സിനുകള്‍ അവതരിപ്പിച്ചുകൊണ്ട് പകര്‍ച്ചവ്യാധികള്‍ക്കെതിരെ പോരാടുന്നതിലും പാന്‍ഡമിക്കുകള്‍ നിയന്ത്രിക്കുന്നതിലും ബഹ്‌റൈന്‍ കൈവരിച്ച മുന്നേറ്റങ്ങള്‍ ഡോ. എലാല്‍ അലവി ചൂണ്ടിക്കാട്ടി.
Story Highlights: Bahrain Ministry of Health to provide HPV vaccine to children
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here