ഉയർന്ന റേഡിയേഷൻ; ഐഫോൺ 12 വിൽപ്പന വിലക്കി ഫ്രാന്‍സ്
പരിധിക്ക് മുകളിലുള്ള റേഡിയേഷൻ ലെവലുകൾ കാരണം ആപ്പിൾ തങ്ങളുടെ ഐഫോൺ 12 മോഡൽ ഫ്രാൻസിൽ വിൽക്കുന്നത് വിലക്കി. ഫ്രാന്‍സിലെ റേഡിയോ ഫ്രീക്വന്‍സികള്‍ നിയന്ത്രിക്കുന്ന ഏജന്‍സിയായ എ.എന്‍.എഫ്.ആര്‍ ആണ് ഐ ഫോണ്‍ 12 വില്‍പന നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഉത്തരവ് ഇത് പ്രാബല്യത്തില്‍ വന്നു. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് വിവരം റിപ്പോർട്ട് ചെയ്‌തത്.(Increased radiation levels france stops iphone 12 sales)
യൂറോപ്യന്‍ നിലവാരമനുസരിച്ച് ഇത് കിലോഗ്രാമിന് 4.0 വാട്സ് മാത്രമേ പാടുള്ളു. എന്നാല്‍ ഐ ഫോണ്‍ 12ന്റെ സ്പെസിഫിക് അബ്സോര്‍ബ്ഷന്‍ റേറ്റ് (SAR Value) 5.74 ആണെന്ന് എ.എന്‍.എഫ്.ആര്‍ കണ്ടെത്തി.
Read Also: നിപ: ലക്ഷണങ്ങളും പ്രതിരോധവും അറിയാം…
ഇതിനകം വിറ്റുപോയ ഫോണുകളിലെ എസ്.എ.ആര്‍ തോത് ഉടന്‍ യൂറോപ്യന്‍ പരിധിയില്‍ എത്തിച്ചില്ലെങ്കില്‍ അവയും തിരിച്ചുവിളിക്കേണ്ടിവരുമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. കയ്യിലോ പോക്കറ്റിലോ വയ്ക്കുന്ന ഫോണില്‍ നിന്നുള്ള വൈദ്യുതകാന്തിക തരംഗങ്ങള്‍ മനുഷ്യശരീരം എത്രത്തോളം ആഗിരണം ചെയ്യുന്നു എന്നതിന്റെ തോതുവച്ചാണ് റേഡിയേഷന്‍ നിലവാരം തീരുമാനിക്കുന്നത്.
ഐ ഫോണ്‍ 12 ഫ്രാന്‍സില്‍ വില്‍ക്കുന്നില്ല എന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു. വിറ്റുപോയ ഫോണുകളിലെ പ്രശ്നം സോഫ്റ്റ്‍വെയര്‍ അപ്ഡേറ്റ് വഴി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഫ്രഞ്ച് ടെലികമ്യൂണിക്കേഷന്‍സ് മന്ത്രി ഴാങ് നോയല്‍ ബാരെറ്റ് പറഞ്ഞു. രാജ്യത്തെ നിയമം ഡിജിറ്റല്‍ ഭീമന്മാരടക്കം എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. എ.എന്‍.എഫ്.ആര്‍ കണ്ടെത്തലുകള്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി പങ്കുവയ്ക്കുമെന്ന് ബാരെറ്റ് അറിയിച്ചു.
Story Highlights: Increased radiation levels france stops iphone 12 sales
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here