Advertisement

ജിദ്ദ കേരള പൗരാവലി സൗദി ദേശീയ ദിനം ആഘോഷിക്കുന്നു

September 13, 2023
Google News 1 minute Read
Jeddah kerala pouravali celebrates national day

തൊണ്ണൂറ്റി മൂന്നാമത് സൗദി ദേശീയ ദിന ആഘോഷം ജിദ്ദ കേരള പൗരാവലി വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. 2023 സെപ്റ്റംബര്‍ 23 ന് ശനിയാഴ്ച്ച സംഘടിപ്പിക്കുന്ന പരിപാടിയില്‍ ജിദ്ദ കേരള പൗരാവലിയുടെ പ്രതിനിധി സഭ അംഗങ്ങളും അവരുടെ മുഴുവന്‍ കുടുംബാഗങ്ങളും പരിപാടിയില്‍ സംബന്ധിക്കും. ജിദ്ദയിലെ സാംസ്‌കാരിക മാധ്യമ രംഗത്തെ വ്യക്തിത്വങ്ങളും പരിപാടിയുടെ ഭാഗമാകും.

77 മത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച ചിത്രരചന മല്‍ത്സരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള പ്രശംസാ പത്രവും വിജയികള്‍ക്കുള്ള മെഡലുകളും ആഘോഷ പരിപാടിയില്‍ വെച്ച് വിതരണം ചെയ്യും. ചിത്രരചനയില്‍ പങ്കാളികളായ വിദ്യാര്‍ത്ഥികളുടെ കുടുംബാഗങ്ങളും പരിപാടിയില്‍ പങ്കെടുക്കും

സൗദി ദേശീയ ദിന ആഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന പാരിപാടിയില്‍ ദേശീയദിന സന്ദേശം, വിവിധ കലാ സംഗീത പാരിപാടികള്‍, ദേശീയദിന ക്വിസ്, കേക്ക് വിതരണം തുടങ്ങിയ പരിപാടികള്‍ ഉണ്ടായിരിക്കും.

വൈകീട്ട് ഏഴ് മണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ രാത്രി 11:30 വരെ ഉണ്ടായിരിക്കുമെന്ന് ജിദ്ദ കേരള പൗരാവലി ഇവെന്റ് മാനേജ്മെന്റ് പ്രതിനിധികളായ അസ്ഹാബ് വര്‍ക്കല, റാഫി ബീമാപള്ളി, നൗഫല്‍ വണ്ടൂര്‍, സുബൈര്‍ വയനാട്, വീരാന്‍കുട്ടി കൊയിസന്‍, ഷമീര്‍ നദ്വി (പി ആര്‍ ആന്റ് മീഡിയ) എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Story Highlights: Jeddah kerala pouravali celebrates national day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here