Advertisement

നിപ; സഭയിൽ പങ്കെടുക്കാതെ ആരോഗ്യമന്ത്രി കോഴിക്കോട്ട് തന്നെ ക്യാമ്പ് ചെയ്യണം; രമേശ് ചെന്നിത്തല

September 13, 2023
Google News 2 minutes Read
ramesh chennithala

നിപ പ്രതിരോധത്തിൽ ആരോഗ്യമന്ത്രി കോഴിക്കോട്ട് ക്യാമ്പ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല നിയമസഭയിൽ. നാളെ സഭയിൽ പങ്കെടുക്കാതെ ക്യാമ്പ് ചെയ്‌ത്‌ നിപ പ്രതിരോധത്തിൽ ഇടപെടണം. മന്ത്രി റിയാസും ജില്ലയിൽ ക്യാമ്പ് ചെയ്യണെമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.(Ramesh chennithala on nippah virus)

എല്‍ഡിഎഫ് സര്‍ക്കാര്‍ ഏഴ് വര്‍ഷംകൊണ്ട് നാല് ലക്ഷം കോടിയായി കടം വര്‍ധിപ്പിച്ചു. സംസ്ഥാനവും രാജ്യങ്ങളും കടമെടുക്കുന്നത് സാധാരണമാണ്. വികസനത്തില്‍ നിന്നും വരുമാനം പ്രതീക്ഷിച്ചാണ് അത് ചെയ്യുക. എന്നാല്‍ ഈ സര്‍ക്കാര്‍ ഒന്നും മുന്നില്‍കാണാതെയാണ് കടം വാങ്ങിയതെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. തോമസ് ഐസ്‌ക് ഭാരം മുഴുവന്‍ ബാലഗോപാലിന്റെ തലയില്‍ ഏല്‍പ്പിച്ചുവെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

Read Also: നിപ: ലക്ഷണങ്ങളും പ്രതിരോധവും അറിയാം…

19 എംപിമാര്‍ ജയിച്ചത് കടകംപള്ളി സുരേന്ദ്രന്‍ ഇതുവരേയും ഉള്‍കൊണ്ടിട്ടില്ല. കടുത്ത നിരാശയാണ്. 19 എംപിമാര്‍ ജയിച്ച് ഡല്‍ഹിയില്‍ പോയത് ബിജെപിക്കെതിരായ ശക്തമായ പോരാട്ടത്തിനായിരുന്നുവെന്നത് പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാവും. കേന്ദ്രത്തിനെതിരായ പ്രതിഷേധം വിളിക്കേണ്ട രീതിയില്‍ വിളിച്ചാല്‍ പ്രതിപക്ഷം പോകും.

മുഖ്യമന്ത്രി ഓണ്‍ലൈനായാണ് എംപിമാരുടെ യോഗം വിളിക്കുന്നത്. ക്യാബിനെറ്റ് യോഗം പോലും ഓണ്‍ലൈന്‍ ആയാണ് വിളിക്കുന്നത്. കേരളത്തിലെ ജനകീയ പ്രശ്‌നം ഉയര്‍ത്തിപിടിച്ച ചരിത്രം ഉണ്ടായിട്ടില്ല. 2024 ലെ തിരഞ്ഞെടുപ്പില്‍ 20 ല്‍ 20 സീറ്റും നേടും. പുതുപ്പള്ളിയിലേയും തൃക്കാക്കരയിലേയും ജനങ്ങള്‍ നിങ്ങള്‍ക്ക് പാഠം തന്നിട്ടും നിങ്ങള്‍ പഠിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Story Highlights: Ramesh chennithala on nippah virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here