Advertisement

ചില വാർത്താ അവതാരകർ ബിജെപി വക്താക്കളെ പോലെ പെരുമാറുന്നു; 14 വാര്‍ത്താ അവതാരകരെ ബഹിഷ്‌കരിച്ച് ‘ഇന്ത്യ’ മുന്നണി

September 14, 2023
Google News 2 minutes Read

ദേശീയ മാധ്യമങ്ങളിലെ ഒരു വിഭാഗം അവതാരകരെ ബഹിഷ്ക്കരിക്കാൻ തീരുമാനിച്ച് ഇന്ത്യ മുന്നണി. 14 അവതാരകരുടെ പട്ടിക പാർട്ടി പുറത്തുവിട്ടു. ഇവർ പ്രതിപക്ഷ പാർട്ടികളോട് ശത്രുത മനോഭാവം പുലർത്തുന്നുവെന്നാണ് ബഹിഷ്കരണ തീരുമാനത്തിലെ വിശദീകരണം. രാജ്യത്തെ ഭിന്നിപ്പിക്കുന്ന ടിവി അവതാരകരെയാണ് ബഹിഷ്‌കരിക്കുന്നതെന്ന് മുന്നണി അറിയിച്ചു.(india alliance boycott tv news anchors)

അവതാരകരുടെ പേരുകള്‍ സഹിതം ഇന്ത്യ മുന്നണി പട്ടിക പുറത്തിറക്കി. വാർത്താ അവതാരകരുടെ പെരുമാറ്റം ബിജെപി വക്താക്കളെ പോലെയാണെന്ന് ഇന്ത്യ മുന്നണി വിലയിരുത്തി. ചാനൽ ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് നിലപാട്. ബഹിഷ്‌കരിച്ചവരുടെ കൂട്ടത്തില്‍ അര്‍ണബ് ഗോസാമിയും സുധീര്‍ ചൗധരിയും ഉള്‍പ്പെട്ടിട്ടുണ്ട്. പട്ടികയിലുള്ളവര്‍ വാര്‍ത്തകളെ വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നതായും പക്ഷപാതപരമായി അവതരിപ്പിക്കുന്നതായും മുന്നണി ചൂണ്ടിക്കാട്ടി.

Read Also: നിപ: ലക്ഷണങ്ങളും പ്രതിരോധവും അറിയാം…

പൊതുപ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമം നടത്തുന്നതായും മുന്നണി നിരീക്ഷിച്ചു. ഇവരുടെ സമീപനത്തില്‍ മാറ്റമുണ്ടെങ്കില്‍ തീരുമാനം പുന:പരിശോധിക്കും.അധിതി ത്യാഗി (ഭാരത് എക്‌സ്പ്രസ്), അമന്‍ ചോപ്ര (നെറ്റ്വര്‍ക്ക് 18), അമിഷ് ദേവ്ഗണ്‍ (ന്യൂസ് 18), ആനന്ദ് നരസിംഹന്‍ (സിഎന്‍എന്‍-ന്യൂസ് 18), അശോക് ശ്രീവാസ്തവ് (ഡിഡി ന്യൂസ്), ചിത്ര ത്രിപതി (ആജ്തക്), ഗൗരവ് സാവന്ത് (ആജ്തക്), നാവിക കുമാര്‍ ( ടൈംസ് നൗവ്), പ്രാചി പരാഷര്‍(ഇന്ത്യ ടിവി), റൂബിക ലിയാക്വത്ത് (ഭാരത് 24), ശിവ് അരൂര്‍ (ആജ്തക്), സുഷാന്ത് സിന്‍ഹ( ടൈംസ് നൗവ് ഭാരത്) എന്നിവരാണ് പട്ടികയിലെ മറ്റ് അവതാരകര്‍.

Story Highlights: india alliance boycott tv news anchors

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here