‘ഓണ്‍ലൈന്‍ വായ്പാ ആപ്പുകളെ നിയന്ത്രിക്കാന്‍ പ്രത്യേക നിയമനിര്‍മാണം’; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രേശഖര്‍

ലോണ്‍ ആപ്പുകള്‍ നിയന്ത്രിക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ആറു മാസം മുന്‍പ് 128 ലോണ്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ ആപ്പിള്‍ സ്റ്റോറിനും പ്ലേസ്റ്റോറിനും നിര്‍ദേശം നല്‍കിയതായി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഡിജിറ്റല്‍ ഇന്ത്യ ആക്ട് നടപ്പാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. റിസര്‍വ് ബാങ്കുമായി ആലോചിച്ച് ഐടി മന്ത്രാലയം അനുവദനീയമായ ആപ്പുകളുടെ പട്ടിക പുറത്തിറക്കും. കടമക്കുടിയില്‍ കുട്ടികളെ കൊന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്തിരുന്ന സംഭവം ഗൗരവതരമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ഓണ്‍ലൈന്‍ ലോണ്‍ ആപ്പിലെ നിരന്തരമായ ഭീഷണി കുടുംബത്തിരന് നേരിട്ടിരുന്നു. കൂട്ട ആത്മഹത്യയ്ക്ക് ശേഷവും കുടുംബത്തെ ഓണ്‍ലൈന്‍ വായ്പാആപ്പില്‍ നിന്ന് തുടര്‍ന്നിരുന്നു. ബന്ധുക്കളുടെ ഫോണുകളിലേക്ക് മരിച്ച ശില്‍പയുടെ മോര്‍ഫ് ചെയ്ത അശ്ലീല ഫോട്ടോകള്‍ അയച്ചാണ് ഭീഷണി തുടുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here