Advertisement

ഓണ്‍ലൈനില്‍ വാങ്ങിയ മൈക്ക് പൊട്ടിത്തെറിച്ചു; പാലക്കാട് ആറുവയസുകാരിക്ക് പരുക്ക്

September 15, 2023
Google News 2 minutes Read
Mike bought from online exploded Six-year-old girl injured in Palakkad

പാലക്കാട് കല്ലടിക്കോട് ചൈനീസ് നിര്‍മിത കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരുക്കേറ്റു. ഓണ്‍ലൈനില്‍ അറുനൂറ് രൂപയ്ക്ക് വാങ്ങിയ ബൈക്കാണ് പൊട്ടിത്തെറിച്ചത്. നിര്‍മാണ കമ്പനി ഏതാണെന്ന് വ്യക്തമല്ലാത്തതിനാല്‍ പരാതി നല്‍കാന്‍ കഴിയുന്നില്ലെന്ന് കുടുംബം പറഞ്ഞു.

കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകള്‍ ഫില്‍സയാണ് പാട്ടുപാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിച്ചത്. കുട്ടി കരോക്കെ പാടുന്നത് സ്വയം മൊബൈലില്‍ വിഡിയോ എടുക്കുന്നുണ്ടായിരുന്നു. ഇതിനിടെ മൈക്കില്‍ നിന്നുള്ള ശബ്ദം നിന്നുപോവുകയും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. ചൈനീസ് നിര്‍മിത മൈക്ക് എന്നല്ലാതെ നിര്‍മാണ കമ്പനിയുടെ പേര് ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ മൈക്കിലില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഇക്കാരണത്താല്‍ പരാതി നല്‍കാനും കഴിയുന്നില്ല.

Story Highlights: Mike bought from online exploded Six-year-old girl injured in Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here