മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ വീണ്ടും പണിമുടക്കി മൈക്ക്; മൈക്ക് ഓഫ് ചെയ്ത് മുഖ്യമന്ത്രി സംസാരം തുടര്‍ന്നു

മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ വീണ്ടും പണിമുടക്കി മൈക്ക്. പത്തനംതിട്ട അടൂരിലെ വാര്‍ത്താ സമ്മേളനത്തിലാണ് മൈക്ക് പണിമുടക്കിയത്. മുഖ്യമന്ത്രി സംസാരിച്ചതിന്റെ എട്ടാം മിനിറ്റുമുതല്‍ മൈക്കില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയായിരുന്നു. (Mike issue again infront of CM Pinarayi vijayan)
അടൂരിലെ വൈറ്റ് പോര്‍ട്ടിക്കോ ഹോട്ടലിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനം നടന്നത്. തുടക്കം മുതല്‍ തന്നെ ഹൗളിംഗ് ശബ്ദവും കേട്ടുതുടങ്ങിയതോടെ മുഖ്യമന്ത്രി മൈക്ക് ഓഫ് ചെയ്ത് പത്രസമ്മേളനം തുടരുകയായിരുന്നു.
Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?
രണ്ട് ദിവസം മുന്‍പ് മുഖ്യമന്ത്രി കോട്ടയത്ത് പ്രസംഗിക്കുമ്പോള്‍ മൈക്ക് മറിഞ്ഞുവീണ സംഭവം വലിയ വാര്‍ത്തയായിരുന്നു. മൈക്ക് മറിഞ്ഞുവീണെങ്കിലും മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് പ്രസംഗം തുടരുകയായിരുന്നു.
Story Highlights : Mike issue again infront of CM Pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here