Advertisement

വിവിധ മേഖലകളിൽ അസാമാന്യ വിജയം കൈവരിച്ച 20 വനിതകളെ ആദരിച്ച് നീഡ് ഗ്ലോബൽ ഫൗണ്ടേഷൻ

September 15, 2023
Google News 2 minutes Read

കേരളത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള 20 അസാമാന്യ വനിതകളുടെ വിജയം ആഘോഷിച്ച് “മോക്കിംഗ്‌ജയ് അവാർഡ്‌സ് 2023” എന്ന പേരിൽ കൊച്ചി നീഡ് ഗ്ലോബൽ ഫൗണ്ടേഷൻ പരിപാടി സംഘടിപ്പിച്ചു. കൊച്ചി ക്രൗൺ പ്ലാസയിൽ വച്ച് നടന്ന ചടങ്ങ് ഹൈബി ഈഡൻ എം പി ഉദ്ഘാടനം നിർവഹിച്ചു.(Need Global Foundation honors 20 womens in various fields)

സ്ത്രീകൾ, എൽജിബിടി, ഭിന്നശേഷിക്കാർ തുടങ്ങിയ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സഹായിക്കാൻ നീഡ് പോലുള്ള സംരംഭങ്ങൾ മുന്നോട്ട് വരേണ്ടതുണ്ടെന്നും അങ്ങനെ നമുക്ക് ഒരു സമൂഹമായി ഒരുമിച്ച് വളരാൻ കഴിയുമെന്നും ഹൈബി ഈഡൻ എംപി പറഞ്ഞു.

Read Also: ഇംഗ്ലീഷ് അദ്ധ്യാപിക, ഇപ്പോൾ തെരുവിൽ ഭിക്ഷാടനം; ഇംഗ്ലീഷ് ക്ലാസ് എടുക്കാൻ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് നൽകി യുവാവ്

പ്രൊഫഷണൽ ബിസിനസുകളുടെയും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെയും വളർച്ചയിൽ നല്ല സ്വാധീനം ചെലുത്താൻ കഴിയുന്ന കേരളത്തിലെ വൈവിധ്യത്തിന്റെ പ്രാധാന്യത്തെയും പ്രസക്തിയെയും കുറിച്ച് ഹൈബി ഈഡൻ സംസാരിച്ചു.

ചടങ്ങിൽ, സ്ഥാപക അനൂജ ബഷീറിന്റെ ആദ്യ പുസ്തകം “ദി വേൾഡ് ഈസ് എ ബ്രാൻഡ്” പ്രകാശനം ചെയ്തു. ടോം തോമസ് (സി ഒഒ കേരള സ്റ്റാർട്ടപ്പ് മിഷൻ ), രാധാമണി (എ 2 ഇസഡ് ഡ്രൈവിംഗ് സ്കൂൾ സ്ഥാപക) ,സജീവ് നായർ ( ബ്രമ്മ സൊല്യൂഷൻസ് ചെയർമാൻ), ശ്രീ. രാഹുൽ ഈശ്വർ (മാധ്യമ പ്രവർത്തകൻ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡോ.എം.കെ. മുനീർ (എം.എൽ.എ), ഡോ. കിരൺ ബേദി, ശ്രീ. ബാലകൃഷ്ണൻ (ഡയറക്ടർ ജിയോജിത്ത് ) എന്നിവർ വിഡിയോ ആശംസകൾ അറിയിച്ചു.

Story Highlights: Need Global Foundation honors 20 womens in various fields

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here