Advertisement

വീണാ ജോർജിനെ മാറ്റിയേക്കും, സ്പീക്കർ സ്ഥാനത്ത് നിന്ന് ഷംസീറിനെയും മാറ്റും; മന്ത്രിസഭാ പുന:സംഘടന നവംബറില്‍

September 15, 2023
2 minutes Read

മന്ത്രി സഭാ പുനഃസംഘടനയ്ക്കൊരുങ്ങി സിപിഐഎം. ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് വീണാ ജോർജിനെ മാറ്റുമെന്ന് സൂചന. സ്പീക്കർ സ്ഥാനത്ത് നിന്ന് ഷംസീറിനെയും മാറ്റുമെന്ന് അഭ്യൂഹം. കെ ബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പളിയും മന്ത്രി സഭയിലേക്ക്. ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ഒഴിയും.പകരം കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറും മന്ത്രിമാരായേക്കും.(Reshuffle in the Pinarayi Vijayan ministry)

വനം വകുപ്പ് ആവശ്യപ്പെടാനാണ് ഗണേഷ് കുമാറിന്റെ നീക്കം. മന്ത്രിയാക്കിയില്ലെങ്കിലും ഗതാഗത വകുപ്പ് വേണ്ടെന്നാണ് ഗണേഷ് കുമാറിന്റെ നിലപാട്. അടുത്തയാഴ്ച നിർണായക യോഗം ചേരും.ഈ മാസം 20ന് നടക്കുന്ന എൽഡിഎഫ് യോഗത്തിൽ അന്തിമ തീരുമാനം. സിപിഐഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യതയുണ്ട്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിസഭാ പുന:സംഘടന നവംബറിലാണ് നടക്കുക.

Read Also: നിപ: ലക്ഷണങ്ങളും പ്രതിരോധവും അറിയാം…

ഷംസീറിനെ മാറ്റുന്ന വിഷയത്തിൽ നിയമസഭാ സമ്മേളനത്തിനിടയിൽ ഇടതുപക്ഷ എംഎല്‍എമാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാണ് നടന്നത്. ഏക എംഎല്‍എ മാത്രമുള്ള എല്‍ജെഡിയും ഇടതുമുന്നണിയില്‍ മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കും. മുന്നണി യോഗത്തില്‍ മന്ത്രിസ്ഥാനം ആവശ്യപ്പെടണമെന്ന് എല്‍ജെഡി നേതൃയോഗത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു.

പാര്‍ട്ടി അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാര്‍ ഇടതുമുന്നണി യോഗത്തില്‍ എല്‍ജെഡിയുടെ മന്ത്രിസ്ഥാനത്തിനുള്ള അവകാശവാദം ഉന്നയിക്കും.ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കുന്നതില്‍ സിപിഐഎമ്മില്‍ ഭിന്നാഭിപ്രായമുണ്ട്. സോളാര്‍ വിവാദത്തിന്റെ ഇടയില്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കുന്നതിലാണ് സിപിഐഎമ്മില്‍ അഭിപ്രായ വ്യത്യാസമുള്ളത്.

Story Highlights: Reshuffle in the Pinarayi Vijayan ministry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top