Advertisement

കാറുകളില്‍ ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കേണ്ട ആവശ്യം ഇനിയില്ല; കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

September 15, 2023
Google News 1 minute Read
six air bags in Car

കാറുകളില്‍ ആറു എയര്‍ബാഗുകള്‍ ഇനി നിര്‍ബന്ധമാക്കേണ്ട ആവശ്യം ഇനിയില്ല കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ഭാരത് എന്‍സിപി നിലവില്‍ വരുന്നതോടെ നിര്‍മാതാക്കള്‍ ആറു എയര്‍ബാഗുകള്‍ വാഹനങ്ങളില്‍ ക്രമീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒക്ടോബര്‍ ഒന്നു മുതല്‍ നിലവില്‍ വരുന്ന ബിഎന്‍സിപി പ്രോട്ടോക്കോള്‍ നിര്‍മാതാക്കളായ ആറു എയര്‍ബാഗുകള്‍ ഘടിപ്പിക്കുന്നതില്‍ നിര്‍ബന്ധിതരാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഓട്ടോമൊബൈല്‍ കമ്പോണന്റ് മാനുഫച്ചറേഴ്‌സ് അസോസിയേന്‍ ഓഫ് ഇന്ത്യയുടെ 63മത് വാര്‍ഷിക സമ്മേളനത്തില്‍ പാനല്‍ ഡിസ്‌കഷനിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ബിഎന്‍സിപി പ്രോട്ടോക്കോള്‍ അനുസരിച്ച് ക്രാഷ് ടെസ്റ്റില്‍ 4-5 സ്റ്റാറുകള്‍ ലഭിക്കണമെങ്കില്‍ ആറു എയര്‍ബാഗുകള്‍ നിര്‍ബന്ധമാണ്. അതുകൊണ്ട് ആറ് എയര്‍ബാഗ് നല്‍കണമെന്നത് നിര്‍ബന്ധമാക്കേണ്ട സാഹചര്യം ഇനിയില്ല.

എട്ട് പേര്‍ക്ക് യാത്രചെയ്യാന്‍ സാധിക്കുന്ന എം1 കാറ്റഗറി വാഹനങ്ങളില്‍ ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കണമെന്ന കരട് നിര്‍ദേശം 2022 ജനുവരിയിലാണ് നിതിന്‍ ഗഡ്കരി മുന്നോട്ട് വെച്ചത്. 2022 ഒക്ടോബറില്‍ ഈ നിയമം പ്രാബല്യത്തില്‍ നിര്‍ദേശം വരുത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വാഹനനിര്‍മാതാക്കളില്‍ നിന്നുയര്‍ന്ന എതിര്‍പ്പിനെ തുടര്‍ന്ന് കാലാവധി നീട്ടുതകയായിരുന്നു.

ബിഎന്‍സിഎപി നിലവില്‍ വരുന്നതോടെ നിര്‍ബന്ധമാക്കേണ്ട ആവശ്യമില്ലെന്നും ക്രാഷ് ടെസ്റ്റില്‍ കൂടുതല്‍ സ്‌കോര്‍ നേടാന്‍ നിര്‍ബന്ധമാക്കേണ്ട ആവശ്യമില്ലെന്നും ക്രാഷ് ടെസ്റ്റില്‍ കൂടുതല്‍ സ്‌കോര്‍ നേടാന്‍ നിര്‍മാതാക്കള്‍ സ്വമേധയാ ആറ് എയര്‍ബാഗുകള്‍ ഘടിപ്പിക്കുമെന്നുമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഭാരത് എന്‍ക്യാപ് ക്രാഷ്ടെസ്റ്റ് അനുസരിച്ച് വാഹന നിര്‍മാതാക്കള്‍ക്ക് യാത്രാവാഹനങ്ങള്‍ സുരക്ഷാ പരിശോധനയ്ക്കായി ഹാജരാക്കാന്‍ സാധിക്കും.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here