ആദ്യ കാര്‍ എസ്‌യുവി മതി; SUV വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

രാജ്യത്ത് ആദ്യ വാഹനമായി എസ്‌യുവി വാങ്ങുന്നവരുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുന്നു. ആദ്യമായി കാര്‍ വാങ്ങുന്നവരില്‍ മൂന്നിലൊന്നും ഇപ്പോള്‍ എസ്‌യുവിയാണ് തെരഞ്ഞെടുക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷം 16 ലക്ഷം എസ്‌യുവികളാണ് രാജ്യത്ത് വിറ്റഴിച്ചത്. ഈ സാമ്പത്തിക വര്‍ഷം ഇത് 19 ലക്ഷമായി ഉയരുമെന്നാണ് കണക്കാക്കുന്നത്.(Increasing number of first-time car buyers now choosing SUVs)
ഒരു പതിറ്റാണ്ട് കൊണ്ട് എസ്‌യുവിയുടെ വിഹിതം നാലു മടങ്ങാണ് ഉയര്‍ന്നത്. 2023 ഓഗസ്റ്റില്‍ 1.40 ലക്ഷത്തിലധികം എസ്‌യുവികളാണ് വിറ്റഴിച്ചത്. വാഹനനിര്‍മ്മാതാക്കള്‍ ചെറു എസ്‌യുവികള്‍ വ്യാപകമായി അവതരിപ്പിക്കാന്‍ ഒരുങ്ങിയതാണ് എസ്‌യുവിക്ക് വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിക്കാനിടയാക്കിയത്.
മാരുതി സുസുകിക്കും ബ്രെസ്സ, ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്ക്‌സ്, ജിംനി എന്നീ മോഡലുകള്‍ അവതരിപ്പിച്ചതോടെ മേഖലയില്‍ മികച്ച വിപണിയാണ് തുറന്നിരിക്കുന്നത്. ക്രെറ്റയ്ക്ക് പിന്നാലെ എക്സ്റ്റര്‍ കൂടിയെത്തിയത് ഹ്യുണ്ടായ് നേട്ടമാക്കുന്നു. പഞ്ച്, നെക്‌സോണ്‍ എന്നിവയാണ് ടാറ്റാ മോട്ടോഴ്‌സിന്റെ വില്‍പ്പന ഉയര്‍ത്തുന്നത്. എലെവേറ്റ് എന്ന പുതിയ മോഡല്‍ അവതരിപ്പിച്ചുകൊണ്ട് ഹോണ്ടയും ഈ മേഖലയില്‍ മേല്‍ക്കൈ നേടിയിട്ടുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here