‘മറ്റ് മതങ്ങളെക്കുറിച്ച് സംസാരിക്കാൻ ധൈര്യമുണ്ടോ?’ ഉദയനിധി സ്റ്റാലിനെ വെല്ലുവിളിച്ച് കേന്ദ്ര ധനമന്ത്രി

തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെ വെല്ലുവിളിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഒരു മതത്തെ ഉന്മൂലനം ചെയ്യുമെന്ന് പറയാനുള്ള അവകാശം ഉദയനിധിക്കില്ല. മറ്റ് മതങ്ങളെക്കുറിച്ച് സംസാരിക്കാൻ ഡിഎംകെ നേതാവിന് ധൈര്യമുണ്ടോയെന്നും കേന്ദ്ര ധനമന്ത്രി ചോദിച്ചു.
സനാതന ധർമ്മത്തെക്കുറിച്ച് ഉദയനിധി സ്റ്റാലിൻ അടുത്തിടെ നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു നിർമല സീതാരാമൻ. ‘ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായ ആളാണ് ഉദയനിധി. മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തില്ലെന്ന് സത്യപ്രതിജ്ഞക്കിടെ വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. ഇത് നിങ്ങളുടെ പ്രത്യയശാസ്ത്രമാണെങ്കിലും, ഒരു മതത്തെ ഉന്മൂലനം ചെയ്യുമെന്ന് പറയാനുള്ള അവകാശം നിങ്ങൾക്കില്ല’-നിർമല സീതാരാമൻ പറഞ്ഞു.
സനാതന ധർമ്മ അനുയായികൾക്കെതിരെ ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ കൂടുതലായി കാണപ്പെടുന്നത് അവർ പ്രതികാരം ചെയ്യാത്തതുകൊണ്ടാണെന്നും നിർമ്മല സീതാരാമൻ ചൂണ്ടിക്കാട്ടി. അതേസമയം ഉദയനിധിയുടെ തലയ്ക്ക് 10 കോടി രൂപ ഇനാം പ്രഖ്യാപിച്ച സംഭവത്തെയും സീതാരാമൻ അപലപിച്ചു.
Story Highlights: Union Finance Minister to Udhayanidhi Stalin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here