Advertisement

വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭായോ​ഗത്തിൽ അംഗീകാരം; ബിൽ ബുധനാഴ്ച്ച പാർലമെന്റിൽ അവതരിപ്പിക്കും

September 18, 2023
2 minutes Read
Women's Reservation Bill approved in Union Cabinet meeting

33 ശതമാനം വതിനാ സംവരണം ലക്ഷ്യമിട്ടുകൊണ്ടുള്ള വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭായോ​ഗത്തിൽ അംഗീകാരം ലഭിച്ചു. ബിൽ ബുധനാഴ്ച്ച പാർലമെന്റിൽ അവതരിപ്പിക്കും. പാർലമെന്‍റ് പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണ ബിൽ പാസ്സാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ- പ്രാദേശിക പാർട്ടികൾ രം​ഗത്തെത്തിയിരുന്നു.

പ്രത്യേക സമ്മേളനത്തിനു മുന്നോടിയായി വിളിച്ചു കൂട്ടിയ സർവകക്ഷിയോഗത്തിലാണ് വനിതാ സംവരണ ബില്ലിനു വേണ്ടി പാർട്ടികൾ മുന്നോട്ടു വന്നത്. ഈ സമ്മേളനത്തിൽ ബിൽ പാസ്സാക്കണമെന്ന് എല്ലാ പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടതായി സർവകക്ഷിയോഗത്തിനു ശേഷം കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കിയിരുന്നു.

34 പാർട്ടികൾ പങ്കെടുത്ത സർവകക്ഷി യോഗത്തിൽ പ്രധാന ആവശ്യമായി ഉയർന്നത് വനിതാ സംവരണ ബില്ല് തന്നെയായിരുന്നു. പ്രതിപക്ഷത്തിന് പുറമെ ബിജെപി സഖ്യകക്ഷികളും ബില്ലിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. മഹിളാ മോർച്ച ദേശീയ അധ്യക്ഷയടക്കം വനിതാ സംവരണ ബിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Story Highlights: Women’s Reservation Bill approved in Union Cabinet meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top