Advertisement

അറബ്-ഇസ്രായേല്‍ സംഘര്‍ഷത്തിന് സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം മാത്രമാണ് പരിഹാരം; സൗദി

September 19, 2023
2 minutes Read
Independent Palestine only solution to Arab-Israel conflict says saudi

അറബ്- ഇസ്രായേല്‍ സംഘര്‍ഷത്തിന് സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം മാത്രമാണ് പരിഹാരമെന്ന് സൗദി. പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിളിച്ചുചേര്‍ത്ത മന്ത്രിതല യോഗം സൗദി വിദേശകാര്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ന്യൂയോര്‍ക്കില്‍ നടന്നു. സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാതെ അറബ്-ഇസ്രായേല്‍ സംഘര്‍ഷത്തിന് പരിഹാരമില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.

യു.എന്‍ ജനറല്‍ അസംബ്ലി മീറ്റിങില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കില്‍ എത്തിയ മന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. പലസ്തീന്‍ അനുഭവിക്കുന്ന മാനുഷിക ലംഘനങ്ങള്‍ക്ക് പരിഹാരം കാണണം. ദ്വീരാഷ്ട്ര പരിഹാരത്തെ കുറിച്ച ചര്‍ച്ചയ്ക്കാണ് സൌദി മുന്‍ഗണന നല്‍കുന്നത്. ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള മന്ത്രിതല യോഗത്തില്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അധ്യക്ഷത വഹിച്ചു.

Read Also: വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് നികുതി ഈടാക്കാൻ സൗദി

അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബുള്‍ ഗെയ്ത്, ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മന്‍ അല്‍ സഫാദി, ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി സമെഹ് ശുക്രി, യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ ഉന്നത പ്രതിനിധി ജോസഫ് ബോറെല്‍ എന്നിവര്‍ മന്ത്രിതല യോഗത്തില്‍ പങ്കെടുത്തു. എഴുപതോളം രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിനിധികളും ഇതര രാജ്യങ്ങളില്‍ നിന്നുള്ള അമ്പതോളം പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. പശ്ചിമേഷ്യന്‍ സമാധാനത്തിന് ഒരുമിച്ച് ശ്രമിക്കുക, അറബ് മേഖലയില്‍ സമാധാനം ഉറപ്പ് വരുത്താന്‍ രാഷ്ട്രീയ, സാമ്പത്തിക, മാനുഷിക പ്രവര്‍ത്തനനങ്ങള്‍ നടത്തുക ഇതിനായി പ്രത്യേക സമിതികള്‍ രൂപീകരിക്കുക തുടങ്ങിയ വിഷയങ്ങള്‍ മന്ത്രിതല യോഗം ചര്‍ച്ച ചെയ്തു.

Story Highlights: Independent Palestine only solution to Arab-Israel conflict says saudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement