Advertisement

‘ഇന്ത്യ’ ഏകോപന സമിതിയില്‍ പ്രതിനിധി വേണ്ടെന്ന തീരുമാനം പിണറായി വിജയന്റെ സമ്മര്‍ദത്താലാകാം; വിമര്‍ശിച്ച് കൊടിക്കുന്നില്‍ സുരേഷ്

September 19, 2023
3 minutes Read
Kodikkunnil Suresh MP criticises CPIM amid India alliance meeting

ഇന്ത്യ സഖ്യം ഏകോപന സമിതിയില്‍ പ്രതിനിധി വേണ്ടെന്ന സിപിഐഎം തീരുമാനത്തിനെതിരെ കൊടിക്കുന്നില്‍ സുരേഷ് എം പി രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മര്‍ദം കൊണ്ടാകാം ഇത്തരമൊരു തീരുമാനത്തിലേക്ക് സിപിഐഎം എത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ദേശീയ നേതൃത്വം കേരള നേതൃത്വത്തിന് അടിമപ്പെട്ടുപോയി. സിപിഐഎം പങ്കാളിത്തമില്ലെങ്കിലും ഏകോപനസമിതി ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. (Kodikkunnil Suresh MP criticises CPIM amid India alliance meeting)

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിലാണ് പ്രതിനിധി വേണ്ടെന്ന തീരുമാനമുയര്‍ന്നത്. 14 അംഗ ഏകോപന സമിതി രൂപീകരണത്തെ എതിര്‍ത്ത് പോളിറ്റ് ബ്യൂറോ രംഗത്തെത്തുകയായിരുന്നു. മതേതര ജനാധിപത്യം വിപുലീകരിക്കാന്‍ ഇന്ത്യ സഖ്യം വിപുലീകരിക്കണമെന്ന് പിബി ആവശ്യപ്പെട്ടിരുന്നു.

Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി

തീരുമാനം മുതിര്‍ന്ന നേതാക്കളാണ് എടുക്കുന്നതെന്നും മറ്റ് സമിതികളില്‍ അടിസ്ഥാനമില്ലെന്നും ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. 20 പാര്‍ട്ടികളാണ് സഖ്യത്തിലുള്ളതെന്നും ഒരു സമിതിയും ഈ പാര്‍ട്ടികളെ മുഴുവനായി പ്രതിനിധീകരിക്കുന്നില്ലെന്നും യെച്ചൂരി പറഞ്ഞു. ഇന്ത്യ സഖ്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ഈ പാര്‍ട്ടികളിലെ ഉന്നത നേതാക്കളാണ്. സഖ്യത്തില്‍ കൂട്ടായ തീരുമാനം എടുക്കാന്‍ എല്ലാവരോടും ആലോചിക്കേണ്ടതുണ്ടെന്നും യെച്ചൂരി വിശദീകരിച്ചിരുന്നു.

Story Highlights: Kodikkunnil Suresh MP criticises CPIM amid India alliance meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top