ആറ് ഭാഷകളില്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വരുന്നു; ചിത്രം അവതരിപ്പിച്ച് എസ്എസ് രാജമൗലി

ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതം വെള്ളിത്തിരയിലേക്ക് വരുന്നു. നിർമ്മിക്കുന്നത് എസ്. എസ് രാജമൗലി. ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്നാണ് പുതിയ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ദേശീയ അവാര്‍ഡ് ജേതാവായ നിതിന്‍ കക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.(Rajamouli with made in india in six languages)
മറാത്തി, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഇങ്ങനെ ആറ് ഭാഷകളില്‍ ചിത്രം ഇറങ്ങും.ഗണേശ ചതുർഥി ദിനത്തിൽ അഭിമാനത്തോടെ അവതരിപ്പിക്കുന്നു എന്ന തലക്കെട്ടോടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ രാജമൗലി പങ്കുവെച്ചത്.
Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി
ചിത്രത്തിന്‍റെ പ്രഖ്യാപന വിഡിയോ എസ്എസ് രാജമൗലി സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടു. ഈ സിനിമയുടെ ആദ്യ വിവരണത്തില്‍ തന്നെ ഈ ചിത്രത്തിന്‍റെ വികാരം എനിക്ക് ലഭിച്ചു. ബയോപിക് എടുക്കുക വലിയ പരിശ്രമമാണ്.
അത് ഇന്ത്യന്‍ സിനിമയുടെ പിതാവിനെക്കുറിച്ച് ആണെങ്കില്‍ അത് ഒരാളെ പറഞ്ഞ് സമ്മതിപ്പിക്കുക വലിയ വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ നമ്മുടെ പയ്യന്മാര്‍ തയ്യാറാണ്. വളരെ അഭിമാനത്തോടെ മെയ്ഡ് ഇന്‍ ഇന്ത്യ അവതരിപ്പിക്കുന്നു- എസ്എസ് രാജമൗലി തന്‍റെ എക്സ് പോസ്റ്റില്‍ പറയുന്നു.
ആർ. ആർ. ആർ ആണ് രാജമൗലിയുടെ അവസാനമിറങ്ങിയ ചിത്രം. ഇന്ത്യൻ സിനിമ പല ബയോപിക്കുകൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്, എന്നാൽ ഇത് ഇന്ത്യൻ സിനിമയുടെ ബയോപിക്ക് ആയിരിക്കുമെന്നാണ് രാജമൗലി കുറിച്ചത്.
Story Highlights: Rajamouli with made in india in six languages