Advertisement

മന്ത്രിസഭാ പുനസംഘടനയിൽ ചർച്ച പിന്നീടെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ

September 20, 2023
Google News 1 minute Read
cabinet reshuffle ep jayarajan response

മന്ത്രിസഭാ പുനസംഘടനയിൽ ചർച്ച പിന്നീടെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മുന്നണി യോഗത്തിലാണ് ഇപി ജയരാജൻ നിലപാട് വ്യക്തമാക്കിയത്. മന്ത്രിസ്ഥാനം വേണമെന്ന് എംവി ശ്രേയാംസ് കുമാർ ആവശ്യപ്പെട്ടപ്പോഴായിരുന്നു ജയരാജൻ്റെ പ്രതികരണം.

എൽജെഡിയോടും ആർഎസ്പി ലെനിനിസ്റ്റിനോടും പ്രത്യേകം ചർച്ച നടത്താനാണ് സിപിഐഎമ്മിൻ്റെ തീരുമാനം. ഉഭയകക്ഷി ചർച്ചയാണ് ലക്ഷ്യം.

മന്ത്രിസഭാ പുനസംഘടനയിൽ എൽജെഡി സാധ്യത തള്ളി ഘടകക്ഷികളും രംഗത്തുവന്നിരുന്നു. ആർക്കൊക്കെ മന്ത്രിസ്ഥാനം എന്നത് മുന്നണി നേരത്തെ തീരുമാനിച്ചിട്ടുണ്ട് എന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. കാലാവധി നീട്ടണമെന്ന് ആന്റണി രാജുവോ, അഹമ്മദ് ദേവർകോവിലോ ആവശ്യപ്പെട്ടിട്ടില്ല. മറ്റൊരു ചർച്ചയും പുനഃസംഘടനയും ഇല്ല എന്നും അദ്ദേഹം 24നോട് പ്രതികരിച്ചു.

നേരത്തെ ധാരണ ഇല്ലാത്ത കക്ഷികളാണ് ഇവർ. അവർക്ക് മന്ത്രിസ്ഥാനം ഇല്ലെന്നാണ് ധാരണ. അതിൽ തർക്കം ഇല്ല. ആർക്കൊക്കെ മന്ത്രിസ്ഥാനം എന്നത് മുന്നണി നേരത്തെ തീരുമാനിച്ചിട്ടുണ്ട്. അഭ്യൂഹം പ്രചരിപ്പിക്കുന്നതിന് പിന്നിലെ വികാരം മനസിലാകുന്നില്ല. രണ്ടര വർഷത്തിൽ മന്ത്രിസ്ഥാനം കൈമാറുമെന്ന് തീരുമാനിച്ചിരുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

Story Highlights: cabinet reshuffle ep jayarajan response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here