‘പാർട്ടി വിട്ടവർ പോയത് ഈർക്കിലി പാർട്ടിയിലേക്ക്’; കുട്ടനാട്ടിൽ സിപിഐയെ പരിഹസിച്ച് സിപിഐഎം

കുട്ടനാട്ടിൽ പാർട്ടി വിട്ടവരെ വെല്ലുവിളിച്ചും ഇവർക്ക് അംഗത്വം നൽകിയ സിപിഐയെ പരിഹസിച്ചും സിപിഐഎമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗം. റിവിഷനിസ്റ്റുകളെ കൈകാര്യം ചെയ്യാൻ പാർട്ടിക്ക് നാനാനി അറിയാമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ പ്രസാദ്. ഇതിനിടെ സിപിഐഎമ്മിന്റെ കാൽനട യാത്രയുടെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങൾ അജ്ഞാതർ നശിപ്പിച്ചു.
രാമങ്കരിയിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് കെ പ്രസാദിൻ്റെ പരാമർശം. റിവിഷനിസ്റ്റുകളെ കൈകാര്യം ചെയ്യാൻ CPIMന് അറിയാം. പാർട്ടി വിട്ടവരെ വെച്ച് ജാഥ സംഘടിപ്പിക്കുന്നത് കാണണം. ഒരു ജാഥ സംഘടിപ്പിച്ചാൽ അടുത്ത ദിവസം അതിലും വലിയ ജാഥ സംഘടിപ്പിക്കും. സിപിഐഎം ജില്ലാ സെക്രട്ടറിയേ അധിക്ഷേപിച്ചാൽ സിപിഐയുടെ അഖിലേന്ത്യാ സെക്രട്ടറിയെ അധിക്ഷേപിക്കുമെന്നും കെ പ്രസാദ്.
പാർട്ടി വിട്ടവർ പോയത് ഈർക്കിലി പാർട്ടിയിലേക്കെന്ന് കുട്ടനാട് ഏരിയാ കമ്മിറ്റി അംഗം സി.പി ബ്രീവൻ പരിഹസിച്ചു. ആന വാ പൊളിക്കും പോലെ അണ്ണാന് പറ്റുമോ? കഴുതകളെപ്പോലെ ചിന്തിക്കുന്ന കുറെ മനുഷ്യരാണ് പാർട്ടിവിട്ടതെന്നും പരിഹാസം. ഇതിനിടെ സിപിഐഎമ്മിന്റെ കാൽനട യാത്രയുടെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങൾ അജ്ഞാതർ നശിപ്പിച്ചു.
രാമങ്കരി ടൈറ്റാനിക് പാലത്തിൽ സ്ഥാപിച്ചിരുന്ന കൊടികളാണ് നശിപ്പിച്ചത്. സിപിഐഎം രാമങ്കരി ലോക്കൽ കമ്മിറ്റി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Story Highlights: CPIM mocks CPI in Kuttanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here