ചേഞ്ച് വേണമത്രേ! സ്യൂട്ട്‌കേസ് പോലെ കൈയില്‍ കൊണ്ടുനടക്കാം; ഹോണ്ടയുടെ ഇ-സ്‌കൂട്ടര്‍

ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ഓരോ നാളും ഓരോ മാറ്റങ്ങളാണ് വാഹനനിര്‍മ്മാണ കമ്പനികള്‍ കൊണ്ടുവരുന്നത്. ഇതിനായി ഡിസൈനില്‍ ഉള്‍പ്പെടെ മാറ്റം വരുത്തി ആകര്‍ഷണമാക്കാന്‍ കമ്പനികള്‍ ഒട്ടും മടിക്കാറില്ല. ഇപ്പോഴിതാ സ്യൂട്ട്‌കേസ് പോലെ കൈയില്‍ കൊണ്ടുനടക്കാന്‍ കഴിയുന്നവിധത്തില്‍ ഒരു ഇ-സ്‌കൂട്ടര്‍ വിപണിയിലെത്തിക്കുകയാണ് ഹോണ്ട.(Honda unveils the Motocompacto electric scooter)
ചൈനയിലെ മോട്ടോകോംപാക്ടോ എന്ന സ്‌കൂട്ടറിനെ ഓര്‍മ്മിക്കുവിധമാണ് ഹോണ്ടയുടെ കുഞ്ഞന്‍ ഇ സ്‌കൂട്ടറും എത്തുന്നത്. മെട്രോ സിറ്റികളിലെ ചെറു യാത്രകള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന തരത്തിലാണ് നിര്‍മാണം. പരമാവധി 24 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ശേഷിയുണ്ട് ഈ ഇത്തിരികുഞ്ഞന്. ഒറ്റത്തവണ ചാര്‍ജില്‍ 19 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും.
110 വാട്ട് ഔട്ട്പുട്ട് ഉപയോഗിച്ച് 3.5 മണിക്കൂറിനുള്ളില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാം. മുന്‍വീലാണ് സ്‌കൂട്ടറിന്റെ കരുത്ത്. 18 കിലോഗ്രാമാണ് ഭാരമുള്ള സ്‌കൂട്ടര്‍ പൂര്‍ണമായി മടക്കിയാല്‍ 100 എംഎം ആകും വലുപ്പം. വിദേശ വിപണികളില്‍ ഏറെ പ്രായോഗികമായ വിധത്തിലുള്ള മോഡല്‍ ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലും എത്തുമോ എന്നകാര്യത്തില്‍ ഉറപ്പില്ല.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here