‘ഇത്തവണയും എടുത്തു നാലു ടിക്കറ്റ്; ഭാഗ്യശാലി സൂക്ഷിക്കണം’; മുന്‍ ഓണം ബംബര്‍ വിജയി അനൂപ്

ഓണം ബംബറിന്റെ നറുക്കെടുപ്പിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ഭാഗ്യശാലിക്ക് മുന്നറിയിപ്പുമായി മുന്‍ ഓണം ബംബര്‍ വിജയി തിരുവനന്തപുരം സ്വദേശി അനൂപ്. ഭാഗ്യശാല സൂക്ഷിക്കണമെന്ന് അനൂപ് പറഞ്ഞു. ആര്‍ക്ക് ഭാഗ്യവന്നാലും ആരെയും അറിയിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഒരു വര്‍ഷത്തേക്ക് ആ പണം ഉപയോഗിക്കരുതെന്നും അനൂപ് പറഞ്ഞു.
ഇപ്പോള്‍ സന്തോഷകരമായാണ് മുന്നോട്ടുപോകുന്നതെന്നും എന്നാല്‍ കുറച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പിണക്കം വന്നിട്ടുണ്ടെന്നും അനൂപ് ട്വന്റിഫോറിനോട് പറഞ്ഞു. ഇത്തവണ നാലു ടിക്കറ്റുകള്‍ എടുത്തിട്ടുണ്ടെന്നും തിരുവനന്തപുരത്തിന് പുറമേ മൂന്നു ജില്ലകളില്‍ നിന്നും ടിക്കറ്റെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണയും പ്രതീക്ഷയുണ്ടെന്നാണ് അനൂപ് പറയുന്നത്.
ലോട്ടറിയടിച്ചതിന് ശേഷം കുറച്ച് പണം ചെലവാക്കിയെന്നും ബാക്കി പണം ബാങ്കില്‍ ഫിക്‌സ്ഡ് ഇട്ടെന്നും അനൂപ് പറഞ്ഞു. ഒരു വര്‍ഷമായിട്ടും ഫോണുകളിലൂടെയും കടയിലെത്തിയും സഹായം ചോദിച്ച് ആളുകള്‍ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പണം കിട്ടുമ്പോള്‍ ധൂര്‍ത്തടിക്കാതെ നോക്കികണ്ടും കൈകാര്യം ചെയ്താല്‍ ഇനിയും പണമുണ്ടാക്കാന്‍ കഴിയുമെന്ന് അനൂപ്.
ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് ഓണം ബംബര്‍ നറുക്കെടുപ്പ് നടക്കുന്നത്. സര്‍വകാല റെക്കോര്‍ഡുകള്‍ മറികടന്നാണ് ഇത്തവണത്തെ ലോട്ടറി വില്‍പന നടന്നത്. 74.5 ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റത്. കഴിഞ്ഞവര്‍ഷം 66.5ലക്ഷം ലോട്ടറികളാണ് വിറ്റുപോയിരുന്നത്. ഇത്തവണ 80 ലക്ഷം ലോട്ടറിയാണ് നാലു ഘട്ടങ്ങളിലായി ഭാഗ്യക്കുറി വകുപ്പ് അച്ചടിച്ചത്.
Story Highlights: Onam Bumper 2022 winner Anoop about Onam Bumper 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here