ഷാറുഖ് ഖാന്റെ ‘ജവാൻ’ ആയിരം കോടിയിലേക്ക്

ഷാറുഖ് ഖാൻ ചിത്രം ‘ജവാൻ’ ആയിരം കോടിയിലേക്ക്. ‘ജവാൻ’ ഇതുവരെ നേടിയിരിക്കുന്നത് 907 കോടിയാണ് എന്നാണ് റിപ്പോർട്ടുകൾ. നിർമാതാക്കളായ റെഡ് ചില്ലീസ് തന്നെയാണ് ഔദ്യോഗിക കലക്‌ഷൻ പുറത്തുവിട്ടത്. ആയിരം കോടിയിലേക്കെത്താൻ ഇനി വെറും 93 കോടി മാത്രം. ഇതോടെ ഒരു വർഷം രണ്ട് ചിത്രങ്ങള്‍ ആയിരം കോടി ക്ലബ്ബിലെത്തുന്ന ഏക നടനായി ഷാറുഖ് ഖാൻ മാറും.
ഇന്ത്യയില്‍ നിന്നു മാത്രം നേടിയത് 500 കോടിയാണ് ചിത്രം നേടിയത്. സൗത്ത് ഇന്ത്യയിൽ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ കേരളത്തിൽ നിന്ന് ഒരു ഹിന്ദി ചിത്രത്തിന് ലഭിക്കുന്ന ഉയര്‍ന്ന കലക്‌ഷനാണ് ഇത്. ഇതുവരെ ഹിന്ദിയിൽ നിന്നും ആയിരം കോടി ക്ലബ്ബിലെത്തിയത് ആമിർ ഖാന്റെ ദംഗലും ഷാറുഖിന്റെ പഠാനുമാണ്.
27 ദിവസം കൊണ്ടാണ് ഈ വർഷം ജനുവരിയിൽ റിലീസിനെത്തിയ പഠാൻ ആയിരം കോടിയിലെത്തിയത്. ദംഗൽ ആകട്ടെ ചൈനീസ് റിലീസോടെ ഈ ക്ലബ്ബില്‍ ഇടംപിടിക്കുകയായിരുന്നു.
Story Highlights: shah rukh khan only indian actor-two-rs-1000-crore-grossers-one-year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here