‘നല്ല വേഗവും സൗകര്യവും’; വന്ദേഭാരതിനെ പുകഴ്ത്തി ഇ.പി ജയരാജൻ

വന്ദേഭാരതിനെ പുകഴ്ത്തി ഇ.പി ജയരാജൻ. നല്ല വേഗവും സൗകര്യവും ഉണ്ടെന്ന് എൽഡിഎഫ് കൺവീനർ. കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ രാജ്ഭവനു മുന്നിൽ ഇടതുമുന്നണി ജനപ്രതിനിധികൾ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താൻ വന്ദേഭാരതിൽ സഞ്ചരിച്ചു. നല്ല വേഗവും സൗകര്യവുമുണ്ട്. വന്ദേഭാരതിനെ കുറിച്ച് യാത്രക്കാർക്ക് നല്ല അഭിപ്രായം. കുറച്ചുകൂടി വേഗതയും സൗകര്യവുമുള്ള ട്രെയിൻ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കെ-റെയിൽ മുന്നോട്ട് വെച്ചതുകൊണ്ടാണ് കേരളത്തിന് വന്ദേഭാരത് ലഭിച്ചത്. ഇല്ലെങ്കിൽ കണ്ടം വെച്ച ട്രെയിനുകളാകും കിട്ടുക എന്നും ഇ.പി ജയരാജൻ.
Story Highlights: ‘good speed and convenience’; EP Jayarajan praised Vandebharat
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here