സാൻഫ്രാൻസിസ്കോ ഇന്ത്യൻ കോൺസുലേറ്റ് ആക്രമണം: പ്രതികളുടെ ചിത്രം പുറത്തുവിട്ട് എൻഐഎ

സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ച കേസിലെ പ്രതികളുടെ വിശദാംശങ്ങൾ എൻഐഎ പുറത്തുവിട്ടു. 10 പ്രതികളുടെ ഫോട്ടോയാണ് ദേശീയ അന്വേഷണ ഏജൻസി പുറത്തുവിട്ടിരിക്കുന്നത്. മാർച്ചിലാണ് സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖാലിസ്ഥാൻ വാദികളുടെ ആക്രമണമുണ്ടായത്.
പ്രതികളെ കുറിച്ച് അറിയാവുന്നവർ വിവരം കൈമാറണമെന്നാണ് എൻഐഎ അറിയിച്ചിട്ടുള്ളത്. ഇതിനായി മൂന്ന് പ്രത്യേക നോട്ടീസുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഖലിസ്ഥാന്‍വാദികളുടെ ആക്രമണത്തിനെതിരെ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രതികളുടെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവിട്ടത്. മാര്‍ച്ച് 19 ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അതിക്രമിച്ച് കയറിയ സംഘം ഖാലിസ്ഥാൻ പതാക കോണ്‍സുലേറ്റില്‍ സ്ഥാപിക്കുകയായിരുന്നു.
Story Highlights: NIA seeks info on 10 accused involved in San Francisco Indian Consulate attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here