Advertisement

ഇന്ത്യ നിര്‍മിക്കുന്ന രണ്ടാം വിമാനവാഹിനിക്കപ്പലും കൊച്ചി കപ്പല്‍ശാലയില്‍ തന്നെ നിര്‍മിക്കാന്‍ സാധ്യത

September 21, 2023
Google News 3 minutes Read
second Indigenous Aircraft Carrier may made from Cochin Shipyard

ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന രണ്ടാം വിമാനവാഹിനിക്കപ്പലും കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മിച്ചേക്കും. ഇതിനായി നാവികസേന ശുപാര്‍ശ പ്രതിരോധമന്ത്രാലയത്തിന് കൈമാറി. ഇക്കാര്യത്തില്‍ പ്രതിരോധമന്ത്രാലയം ഉടന്‍ തീരുമാനമെടുക്കുമെന്നാണ് വിവരം. ഇന്‍ഡിജീനിയസ് എയര്‍ക്രാഫ്റ്റ് ക്യാരിയര്‍-2 എന്നാകും രണ്ടാം വിമാനവാഹിനിക്കപ്പല്‍ അറിയപ്പെടുക. തദ്ദേശീയമായ ആദ്യവിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് കൊച്ചി കപ്പല്‍ ശാലയിലാണ് നിര്‍മിച്ചിരുന്നത്. (second Indigenous Aircraft Carrier may made from cochin Shipyard)

ഐഎന്‍എസ് വിക്രാന്ത് നിര്‍മാണത്തിന്റെ പേരില്‍ കൊച്ചി കപ്പല്‍ശാല വലിയ അഭിനന്ദനങ്ങള്‍ നേടിയ പശ്ചാത്തലത്തില്‍ കൂടിയാണ് രണ്ടാം വിമാനവാഹിനിക്കപ്പലും കൊച്ചിയില്‍ തന്നെ നിര്‍മിക്കാന്‍ നീക്കം നടക്കുന്നത്. ഐഎന്‍എസ് വിക്രാന്തിന്റെ പ്രവര്‍ത്തനം വിശാഖപട്ടണത്ത് ഏകീകരിക്കാനുള്ള നീക്കങ്ങളും നടന്നുവരികയാണ്.

Story Highlights: second Indigenous Aircraft Carrier may made from Cochin Shipyard

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here