പിണങ്ങിപ്പോയ ഭാര്യ മടങ്ങി വരുന്നില്ല, യുപിയിൽ യുവാവ് ആത്മഹത്യ ചെയ്തു

പിണങ്ങിപ്പോയ ഭാര്യ മടങ്ങിവരാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിലാണ് സംഭവം. 32 കാരനായ രാജേഷാണ് ആത്മഹത്യ ചെയ്തത്. മദ്യപാനിയായ ഭർത്താവുമായി വഴക്കിട്ടാണ് യുവതി വീട്ടിലേക്ക് പോയതെന്ന് പൊലീസ് പറഞ്ഞു.
വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയിച്ചു. ഭര്‍ത്താവിന്റെ അമിത മദ്യപാനത്തെ തുടര്‍ന്നാണ് യുവതി സ്വന്തം വീട്ടിലേക്ക് പോയതെന്നാണ് പൊലീസ് പറയുന്നത്. ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്. ഭാര്യ വിട്ട് പോയതിന് ശേഷം കുട്ടികള്‍ക്കൊപ്പമായിരുന്നു രാജേഷിന്റെ താമസം.
ഭാര്യയെ വീട്ടിലേക്ക് കൊണ്ടുവരാന്‍ യുവാവ് ആവുന്നത്ര ശമിച്ചിട്ടും യുവതി വഴങ്ങിയില്ല. യുവതി സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം നിന്നതോടെ രാജേഷ് വീണ്ടും മദ്യത്തില്‍ അഭയം പ്രാപിക്കുകയായിരുന്നു. രാജേഷ് മദ്യത്തിന് അടിമയായിരുന്നെന്നും ഇയാളുടെ മദ്യപാനശീലത്തെ ഭാര്യ പലതവണ എതിര്‍ത്തിരുന്നതായും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: UP man dies by suicide after wife refuses to return from parent’s house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here