Advertisement

‘പറഞ്ഞത് പരിഹാസ രൂപേണ’; മുത്തലാക്ക് വിഷയത്തിൽ മലക്കം മറിഞ്ഞ് അബ്ദുൾ വഹാബ്

September 22, 2023
Google News 2 minutes Read
abdul wahab mp about triple talaq

മുത്തലാക്ക് വിഷയത്തിലെ രാജ്യസഭാ പരാമർശത്തിൽ വിശദികരണവുമായ് പി.വി അബ്ദുൾ വഹാബ് എം.പി. മുത്തലാക്കിൽ ബിജെപിക്ക് മുസ്ലീം വനിതകളുടെ പിന്തുണ ലഭിച്ചെന്ന് പറഞ്ഞത് പരിഹാസ രൂപേണയെന്ന് അബ്ദുൾ വഹാബ് എംപി വിശദികരിച്ചു, രാജ്യസഭയിലെ പരാമർശവുമായ് ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് അബ്ദുൾ വഹാബിന്റെ നിലപാട് മാറ്റം. ( abdul wahab mp about triple talaq )

ഇന്നലെ വനിതാ സംവരണ ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കവേ സഭയിൽ മുത്തലാക്കിൽ ബിജെപിക്ക് മുസ്ലീം വനിതകളുടെ പിന്തുണ ലഭിച്ചെന്നായിരുന്നു പി.വി അബ്ദുൾ വഹാബിന്റെ നിരിക്ഷണം. രാത്രി പുലർന്നപ്പോൾ പി.വി അബ്ദുൾ വഹാബ് നിലപാടും മാറ്റി.

‘ഈ ബില്ല് കൊണ്ടുവന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. പക്ഷേ ബിജെപി രക്ഷപ്പെടില്ല. ഇന്ത്യ മുന്നണി തന്നെ അധികാരത്തിൽ വരും’- അബ്ദുൾ വഹാബ് പറഞ്ഞു. ബിജെപിക്ക് അത്ര ആത്മാർത്ഥതയുണ്ടെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ 33% സ്ത്രീകളെ പാർലമെന്റിൽ വരുത്തട്ടേയെന്നും അബ്ദുൾ വഹാബ് എംപി പറഞ്ഞു.

മുത്തലാക്ക് ബിൽ ചർച്ച ചെയ്തപ്പോൾ നേരത്തെ പി.വി അബ്ദുൾ വഹാബ് സഭയിൽ നിന്ന് വിട്ട് നിന്നത് വലിയ വിമർശനം ലീഗിനുള്ളിൽ ഉയർത്തിയിരുന്നു. സമാനമായ സാഹചര്യമാണ് ഇപ്പോഴും വഹാബ് നേരിടുന്നത്. ഇതിനെ തുടർന്നാണ് രാജ്യസഭാ റിക്കോ്ഡിന്റെ കൂടി ഭാഗമായ് മാറിയ നിലപാടിനെ പി.വി അബ്ദുൾ വഹാബ് ലഘൂകരിച്ചത്.

Story Highlights: abdul wahab mp about triple talaq

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here