ബിജെപി കേന്ദ്രമന്ത്രിമാരെ പുകഴ്ത്തി പറഞ്ഞ വഹാബ് തെറ്റ് ഏറ്റു പറഞ്ഞെന്ന് പി.എം.എ.സലാം

ബിജെപി കേന്ദ്രമന്ത്രിമാരെ പുകഴ്ത്തി പറഞ്ഞ മുസ്ലിംലീഗ് എംപി പി വി അബ്‌ദുൾവഹാബ് തെറ്റ് ഏറ്റു പറഞ്ഞെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. വഹാബിന്റേത് ലീഗിന്റെ അഭിപ്രായമല്ല. ഇങ്ങനെയുള്ള തെറ്റ് ആവർത്തിക്കില്ലെന്നു ഉറപ്പു നൽകിയെന്നും പി.എം.എ.സലാം പറഞ്ഞു.
വിഷയം അവസാനിച്ചു. ഇനി ചർച്ച ഇല്ല. മുന്നണി മാറില്ല. യുഡിഎഫിന് ഒപ്പം തന്നെ തുടരും. കോൺഗ്രസിനെ മറികടന്നു തീരുമാനം എടുത്തിട്ടില്ല. ഗവർണർ വിഷയത്തിൽ ലീഗ് സർക്കാരിന് ഒപ്പമില്ല. ബഫർ സോൺ വിഷയത്തിൽ കർഷകർക്ക് ഒപ്പം നിൽക്കും. പ്രക്ഷോഭത്തിന് മുന്നിലുണ്ടാകുമെന്നും പി.എം.എ.സലാം പറഞ്ഞു.
കുപ്പായം മാറും പോല ലീഗ് മുന്നണി മാറില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയു പറഞ്ഞു. ഏതെങ്കിലും വിഷയത്തിൽ അഭിപ്രായം പറഞ്ഞാൽ മുന്നണി ധാരണയാണെന്ന് കരുതരുത്. മുഖ്യമന്ത്രിയും സിപിഐഎം സെക്രട്ടറിയും വിഷാധിഷ്ടിതമായാണ് പറഞ്ഞത്. അതെല്ലാം രാഷ്ട്രീയ സഖ്യമായി കാണരുതെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
മുഖ്യമന്ത്രിയുടെ ലീഗ് പരാമർശത്തെ ദുർവ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ല. ലീഗിനെ പ്രശംസിക്കുക മാത്രമല്ല മുഖ്യമന്ത്രി ചെയ്തത്. എതിർക്കേണ്ട വിഷയം വരുമ്പോൾ എതിർത്തിട്ടുണ്ട്. അനുകൂലിക്കേണ്ടപ്പോൾ അനുകൂലിച്ചിട്ടുമുണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഗവർണർ വിഷയത്തിൽ ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചു. മെറിറ്റിന് അനുസരിച്ചാണ് നിലപാടുകൾ സ്വീകരിക്കുന്നത്. അതിൽ മുന്നണി പ്രശ്നം ഇല്ല.
ബഫർസോൺ വിഷയത്തിൽ സർക്കാരിന് വീഴ്ചകൾ വന്നു എന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. സർക്കാർ വരുത്തിയ വീഴ്ചകൾക്ക് വലിയ വില കൊടുക്കേണ്ടി വന്നു. ഇനിയെങ്കിലും സമയബന്ധിതമായി പ്രവർത്തിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയും വി,മുരളീധരനെയും പുകഴ്ത്തിയ അബ്ദുൽ വഹാബിന്റെ പരാമർശം അടഞ്ഞ അധ്യായം. വഹാബ് വിശദീകരണം നൽകി. തങ്ങളുമായി വഹാബ് സംസാരിച്ചു. ഇനി അത് കൂടുതൽ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസം ലീഗിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും രംഗത്തുവന്നിരുന്നു. യുഡിഎഫിന്‍റെ കരുത്ത് മുസ്‍ലിം ലീഗ് ആണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
Story Highlights: PMA Salam said that Wahab, who praised BJP central ministers, admitted his mistake
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here