വകുപ്പുകള്‍ മാറ്റിത്തരണം; മന്ത്രിസഭാ പുനഃസംഘടനയില്‍ കോണ്‍ഗ്രസ് എസ്

മന്ത്രിസഭാ പുനഃസംഘടനയില്‍ വകുപ്പ് മാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എസ്. തുറമുഖ വകുപ്പിനോട് താത്പര്യമില്ലെന്നും മറ്റേതെങ്കിലും വകുപ്പ് അനുവദിക്കണമെന്നും രാമചന്ദ്രന്‍ കടന്നപ്പള്ളി എല്‍ഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ജനങ്ങളുമായി നേരിട്ട് ഇടപെടാന്‍ കഴിയുന്ന വകുപ്പ് വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഗതാഗത വകുപ്പ് മാറ്റിത്തരണമെന്ന ആവശ്യവുമായി കെ ബി ഗണേഷ്‌കുമാറും രംഗത്തെത്തി.
രണ്ടരവര്‍ഷം കഴിയുമ്പോള്‍ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്ന് നേരത്തെ തന്നെ മുന്നണിയില്‍ ധാരണയായതാണ്. അഹമ്മദ് ദേവര്‍കോവില്‍ കൈവശം വച്ചിരിക്കുന്ന തുറമുഖ, മ്യൂസിയം വകുപ്പുകള്‍ കോണ്‍ഗ്രസ് എസിന്റെ രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് കൈമാറും. ആന്റണി രാജുവിന്റെ ഗതാഗതം ഗണേഷ് കുമാറിന് കൈമാറുമെന്നുമായിരുന്നു ധാരണ. എന്നാല്‍ വകുപ്പുകള്‍ മാറ്റിത്തരണമെന്ന ആവശ്യത്തിലാണ് ഇരുകൂട്ടരും.
Story Highlights: Congress S demands to change Departments in reshuffle Pinarayi ministry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here