സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്; ജനസദസ് പര്യടന പരിപാടി മുഖ്യ അജണ്ട

സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ നിയോജക മണ്ഡലങ്ങളിലും എത്തുന്ന ജനസദസ് പര്യടന പരിപാടിയാണ് സംസ്ഥാന കമ്മിറ്റിയുടെ പ്രധാന അജണ്ട.പരിപാടി വന്‍ ജനകീയമാക്കാന്‍ ഇന്നലെ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്.(CPIM state committee meeting will held today)
പരിപാടിയുടെ പ്രചാരണം ബൂത്ത് തലം മുതല്‍ ആരംഭിക്കണം എന്നാണ് സെക്രട്ടറിയേറ്റിലെ തീരുമാനം. സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയാണെങ്കിലും ജന സദസ്സ് സംഘടിപ്പിക്കുന്നതില്‍ പാര്‍ട്ടി ഘടകങ്ങളുടെ പൂര്‍ണ പിന്തുണ വേണമെന്ന് സെക്രട്ടറിയേറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ അവലോകനവും സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നടക്കും.
Story Highlights: CPIM state committee meeting will held today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here