പ്രേം നസീറും സത്യനുമൊക്കെ എനിക്ക് തന്ന പ്രോത്സാഹനം മറക്കാനാകില്ല; നവതി നിറവില്‍ ഓര്‍മകള്‍ പങ്കുവച്ച് മധു

മലയാള സിനിമയുടെ പൂമുഖത്ത് നിറചിരിയുമായി തലപ്പൊക്കത്തോടെ ഉയര്‍ന്നുനില്‍ക്കുന്ന മധു നവതിയുടെ നിറവില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. സിനിമാ ലോകമാകെ മധുവിന് ആശംസകള്‍ അറിയിക്കുന്നുണ്ടെങ്കിലും ജന്മദിനങ്ങള്‍ ആഘോഷിക്കുന്ന പതിവുകള്‍ തനിക്കില്ലെന്ന് പറയുകയാണ് മധു. ചുറ്റുമുള്ളവര്‍ തന്റെ നവതി ആഘോഷിക്കുന്നതില്‍ സന്തോഷമുണ്ടെന്നും, അവര്‍ക്ക് തന്നോടുള്ള സ്‌നേഹമാണ് പ്രകടിപ്പിക്കുന്നതെന്നും മധു ട്വന്റിഫോറിനോട് പറഞ്ഞു. പ്രേംനസീറിനെയും സത്യനെയും പോലെ ഒന്നിച്ച അഭിനയിച്ച പ്രതിഭകള്‍ തനിക്ക് തന്ന പ്രോത്സാഹനം മറക്കാനാവില്ലെന്നും പുതിയ കാലത്തെ ചലച്ചിത്ര പ്രവര്‍ത്തകര്‍ സിനിമയെ സ്‌നേഹിക്കണമെന്നും മധു പറയുന്നു. (Actor Madhu shares his cinema memories to 24 news)
പുതിയ സിനിമകളില്‍ വരുന്ന മാറ്റങ്ങളെ വളരെ പോസിറ്റിവായാണ് മധു കാണുന്നത്. പഴയ സിനിമാ സമ്പ്രദായങ്ങളെ പുതിയ സിനിമ അപ്പാടെ ഉടച്ചുവാര്‍ത്തെന്ന് പറയാന്‍ കഴിയില്ലെന്ന് മധു പറഞ്ഞു. വളരെ വര്‍ഷങ്ങളെടുത്തുള്ള മാറ്റമാണത്. ഒറ്റയടിയ്ക്ക് സിനിമ മാറിയെന്ന് പറയാനാകില്ല. അന്‍പത്, അറുപത് വര്‍ഷങ്ങള്‍ കൊണ്ടാണ് ആ മാറ്റങ്ങളെല്ലാം ഉണ്ടായതെന്നും മധു കൂട്ടിച്ചേര്‍ത്തു.
Read Also: ബന്ധുക്കള്‍ ഉപേക്ഷിച്ച അബൂബക്കറിന് സാമൂഹ്യനീതി വകുപ്പ് തണലൊരുക്കി; തുണയായത് ട്വന്റിഫോര്‍ വാര്‍ത്ത
നസീര്‍, സത്യന്‍ മുതലായ താരങ്ങള്‍ തനിക്ക് തന്നിട്ടുള്ള പിന്തുണയും പ്രോത്സാഹനവും മറക്കാനാകാത്തതാണെന്ന് മധു സ്മരിക്കുന്നു. സിനിമയിലെ പുതുതലമുറയില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: Actor Madhu shares his cinema memories to 24 news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here