Advertisement

ബന്ധുക്കള്‍ ഉപേക്ഷിച്ച അബൂബക്കറിന് സാമൂഹ്യനീതി വകുപ്പ് തണലൊരുക്കി; തുണയായത് ട്വന്റിഫോര്‍ വാര്‍ത്ത

September 23, 2023
Google News 2 minutes Read
social justice department provided shelter for oldman 24 impact

ബന്ധുക്കള്‍ ഉപേക്ഷിച്ച് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന വൃദ്ധനെ സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കും. പൊന്നാനി പള്ളിക്കടവ് സ്വദേശി അബൂബക്കറിനെ തവനൂരിലെ വൃദ്ധസദനത്തിലേക്ക് മാറ്റാന്‍ തീരുമാനമായി. അബൂബക്കറിന്റെ ദുരവസ്ഥ ട്വന്റിഫോര്‍ വാര്‍ത്തയാക്കിയതിന് പിന്നാലെയാണ് നടപടി. (social justice department provided shelter for oldman 24 impact)

അബൂബക്കറിന്റെ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തമെന്ന് മലപ്പുറം ജില്ല സാമൂഹ്യനീതി വകുപ്പ് ഓഫിസര്‍ ഷീബാ മുംതാസ് ട്വന്റിഫോറിനോട് പറഞ്ഞു. കഴിഞ്ഞ രണ്ടരമാസക്കാലമായി 74 വയസുകാരനായ അബൂബക്കര്‍ രോഗശയ്യയില്‍ കിടക്കുകയായിരുന്നു. മക്കളും ഏറ്റെടുക്കാന്‍ തയാറാകാതിരുന്നതോടെ വയോധികന്‍ എങ്ങോട്ടുപോകുമെന്നറിയാത്ത ദുരവസ്ഥയിലായിരുന്നു. രോഗികളുടെ കൂട്ടിരിപ്പുകാരും സന്നദ്ധ പ്രവര്‍ത്തകരും നല്‍കുന്ന ഭക്ഷണം കഴിച്ചാണ് വയോധികന്‍ ആശുപത്രിയില്‍ ദിവസങ്ങള്‍ തള്ളിനീക്കിയിരുന്നത്. ഈ ദുരവസ്ഥ ട്വന്റിഫോര്‍ വാര്‍ത്തയാക്കുകയായിരുന്നു.

Read Also: “എന്റെ മകള്‍ ദയയുള്ളവളും ധൈര്യശാലിയുമായിരുന്നു, ആവള്‍ക്കൊപ്പം ഞാനും മരിച്ചു”; വിജയ് ആന്‍റണി

രണ്ടരമാസക്കാലം ഇവിടെ ഞാന്‍ നില്‍ക്കുകയായിരുന്നു. ട്വന്റിഫോര്‍ വാര്‍ത്തയാക്കിയപ്പോഴാണ് എനിക്ക് ഇവിടെ നിന്ന് മാറാന്‍ ഒരു വഴിയുണ്ടായത്. വികാരനിര്‍ഭരമായായിരുന്നു അബൂബക്കറിന്റെ പ്രതികരണം. ആറ് മാസം മുന്നെ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ കാലിന് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ അബൂബക്കറിനെ സാമൂഹ്യ പ്രവര്‍ത്തകര്‍ ആണ് ആശുപത്രിയില്‍ എത്തിച്ചത്.ചികിത്സ പൂര്‍ത്തിയാക്കി മടങ്ങിയ അബൂബക്കറിനെ വീട്ടില്‍ കയറ്റാതെ തിരിച്ചയച്ചു. ജീവിതത്തിന്റെ ഒരു ഭാഗം മുഴുവന്‍ പ്രവാസ ജീവിതത്തില്‍ അര്‍പ്പിച്ചു കുടുംബത്തിന് താങ്ങും തണലുമായി നിന്ന് ഏറ്റവും ഒടുവില്‍ ആരും ഇല്ലാതെ അവസാനിക്കുന്ന പ്രവാസികളുടെ പ്രതിനിധികൂടിയാണ് അബൂബക്കര്‍.

Story Highlights: social justice department provided shelter for oldman 24 impact

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here