അവയവദാതാവിന്റെ സംസ്കാരം: തമിഴ്നാട്ടിൽ ഇനി സംസ്ഥാന ബഹുമതികളോടെ

തമിഴ്നാട്ടിൽ അവയവദാതാവിന്റെ സംസ്കാരം ഇനി മുതൽ സംസ്ഥാന ബഹുമതികളോടെ നടത്തും. മരണത്തിന് മുമ്പ് അവയവദാനം നടത്തുന്നവരുടെ സംസ്കാരം സംസ്ഥാന ബഹുമതിയോടെ നടത്തുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു. അവയവ ദാനത്തിലൂടെ നൂറുകണക്കിന് രോഗികൾക്ക് പുതുജീവൻ നൽകുന്നതിൽ തമിഴ്നാട് രാജ്യത്തെ മുൻനിര സംസ്ഥാനമാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
‘ദുഃഖപൂർണമായ സമയത്തും തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവയവങ്ങൾ ദാനം ചെയ്യാൻ മുന്നിട്ടിറങ്ങുന്ന കുടുംബങ്ങളുടെ നിസ്വാർത്ഥമായ ത്യാഗമാണ് ഈ നേട്ടം സാധ്യമാക്കിയത്. നിരവധി ജീവൻ രക്ഷിച്ചവരുടെ ത്യാഗത്തെ മാനിക്കുന്നതിനായി, മരണത്തിന് മുമ്പ് അവയവദാനം നടത്തുന്നവരുടെ സംസ്കാര ചടങ്ങുകൾ സംസ്ഥാന ബഹുമതികളോടെ നടത്തും’- മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
உடல் உறுப்பு தானத்தின் மூலம் நூற்றுக்கணக்கான நோயாளிகளுக்கு வாழ்வளிக்கும் அரும்பணியில் நாட்டின் முன்னணி மாநிலமாகத் தமிழ்நாடு தொடர்ந்து விளங்கி வருகின்றது.
— M.K.Stalin (@mkstalin) September 23, 2023
குடும்ப உறுப்பினர்கள் மூளைச்சாவு நிலையை அடைந்த துயரச் சூழலிலும், அவர்களின் உடல் உறுப்புகளைத் தானமாக அளித்திட முன்வரும்…
ഇന്ത്യയിൽ അവയവദാനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് തമിഴ്നാട് എന്നത് ശ്രദ്ധേയമാണ്. അവയദാനത്തിൽ രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്ന സംസ്ഥാനമായി കഴിഞ്ഞമാസം തമിഴ്നാട് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞമാസം ഇത് സംബന്ധിച്ച പുരസ്‌കാരം കേന്ദ്ര ആരോഗ്യമന്ത്രിയിൽ നിന്ന് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ ഏറ്റുവാങ്ങുകയും ചെയ്തു. അവയവദാനത്തെക്കുറിച്ചുള്ള ഉയർന്ന അവബോധമാണ് വിജയത്തിന് പിന്നിലെന്നാണ് തമിഴ്നാട് ആരോഗ്യമന്ത്രി പറഞ്ഞത്.
Story Highlights: Funerals of organ donors to be conducted with state honours in Tamil Nadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here