Advertisement

എസ്സന്‍സ് ഗ്ലോബലിന്റെ സ്വതന്ത്രചിന്താ സമ്മേളനം ലിറ്റ്മസ് ഒക്ടോബര്‍ ഒന്നിന് തിരുവനന്തപുരത്ത്; ഇത്തവണ നാല് സംവാദങ്ങള്‍

September 25, 2023
3 minutes Read
essence global's litmus 2023 at Thiruvananthapuram

ശാസ്ത്ര സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെന്‍സ് ഗ്ലോബലിന്റെ വാര്‍ഷിക പരിപാടിയായ ‘ലിറ്റ്മസ് 23’ഒക്‌ടോബര്‍ ഒന്നിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ ഒമ്പതു മണി മുതല്‍ വൈകിട്ട് ഏഴു വരെ നടത്തുന്ന സമ്മേളനത്തില്‍ വിവിധ പ്രഭാഷകര്‍ പ്രസന്റേഷനുകള്‍ അവതരിപ്പിക്കും. വിവിധ വിഷയങ്ങളില്‍ ഇത്തവണ നാല് സംവാദങ്ങളാണ് നടക്കുക. ഹിന്ദുത്വ ഇന്ത്യയ്ക്ക് അപകടമോ?,ഇസ്ലാം അപരവത്കരണവും ഫോബിയയും, നവ ലിബറല്‍ നയങ്ങള്‍ ഗുണമോ ദോഷമോ?, ഏകസിവില്‍ കോഡ് ആവശ്യമുണ്ടോ എന്നീ വിഷയങ്ങളിലാണ് സംവാദങ്ങള്‍ സംഘടിപ്പിക്കുന്നത്. (essence global’s litmus 2023 at Thiruvananthapuram)

ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തിന് അപകടമോ’ എന്ന സംവാദത്തില്‍, എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രനും, ബിജെപി വക്താവ് സന്ദീവ് വാചസ്പതിയുമാണ് പങ്കെടുക്കു. മോഡറേറ്റര്‍ ഉഞ്ചോയി.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

‘നവലിബറല്‍ ആശയങ്ങള്‍ ഗുണമോ ദോഷമോ’, എന്നതാണ് ലിറ്റ്മസില്‍ നടക്കുന്ന അടുത്ത സംവാദം. നിരവധി പ്രഭാഷണങ്ങളിലുടെ ശ്രദ്ധേയനായ സ്വതന്ത്രചിന്തകന്‍ അഭിലാഷ് കൃഷ്ണനും, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ സെക്രട്ടറിയും, ശാസ്ത്ര കേരളം മാസികയുടെ എഡിറ്ററുമായ ടി കെ ദേവരാജനുമാണ് ഇതില്‍ സംവദിക്കുന്നത്.

‘ഇസ്ലാം അപരവത്കരണവും ഫോബിയയും’ എന്ന വിഷയത്തില്‍ സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ ആരിഫ് ഹൂസൈന്‍ തെരുവത്തും, എടവണ്ണ ജാമിഅഃ നദ്വിയ്യഃ അറബിക് കോളജിന്റെ ഡയറക്ടറും പ്രഭാഷകനുമായ ആദില്‍ അതീഫ് സ്വലാഹിയുമാണ് സംവദിക്കുന്നത്.

‘ഏക സിവില്‍ കോഡ് ആവശ്യമുണ്ടോ’ എന്ന സംവാദത്തില്‍ സി രവിചന്ദ്രന്‍, അഡ്വ കെ അനില്‍കുമാര്‍, അഡ്വ ഷുക്കുര്‍ എന്നിവരാണ് പങ്കെടുക്കുന്നത്. സിപിഎം സംസ്ഥാന കമ്മറ്റി അംഗമായ അഡ്വ അനില്‍കുമാര്‍, ചാനല്‍ ചര്‍ച്ചകളിലെയും, സോഷ്യല്‍ മീഡിയയിലെയും സജീവ സാന്നിധ്യമാണ്. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചലച്ചിത്രത്തില്‍, തന്റെ തന്നെ പേരിലുള്ള വക്കീല്‍ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ അഡ്വ ഷുക്കുര്‍, ഇസ്‌ലാമിക പിന്തുടര്‍ച്ചാവകാശത്തിലെ മാറ്റങ്ങള്‍ക്ക് വേണ്ടി ശക്തമായി വാദിക്കുന്ന വ്യക്തിയാണ്. സി സുശീല്‍കുമാറാണ് ഈ സംവാദത്തിന്റെ മോഡറേറ്റര്‍.

Story Highlights: essence global’s litmus 2023 at Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top